Tuesday, July 16, 2019 Last Updated 54 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

സ്വകാര്യ ബസ്‌ ഇടിച്ചു വീട്ടമ്മ മരിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വീട്ടമ്മ ആശുപത്രിക്ക്‌ സമീപം സ്വകാര്യ ബസ്‌ ഇടിച്ചു മരിച്ചു. വീട്ടമ്മ വന്നിറങ്ങിയ ബസ്‌ മുന്നോട്ടെടുക്കുന്നതിനിടെ അതേ ബസിനടിയില്‍പ്പെടുകയായിരുന്നു. ആലുവ എടത്തല കുഴുവേലിപ്പടി ചണിയം മുറി വീട്ടില്‍ അബ്‌ദുള്‍ ഖാദറിന്റെ ഭാര്യ നബീസ (68) ആണു ദാരുണമായി മരിച്ചത്‌.
ഇന്നലെ രാവിലെ 10ന്‌ ആശുപത്രിക്ക്‌ സമീപമുള്ള പോസ്‌റ്റ്‌ഓഫീസ്‌ ജങ്‌ഷനിലായിരുന്നു അപകടം. പൂക്കാട്ടുപടി-ഫോര്‍ട്ടുകൊച്ചി ബസില്‍ വന്നിറങ്ങിയ നബീസ റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ബസ്‌ മുന്നോട്ട്‌ എടുക്കുകയായിരുന്നു. റോഡിലേക്ക്‌ വീണ്‌ നബീസയുടെ ദേഹത്തു കൂടി ബസിന്റെ ടയര്‍ കയറി ഇറങ്ങി തല്‍ക്ഷണം മരിച്ചു. അപകടത്തെ തുടര്‍ന്ന്‌ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പ്രമേഹമുള്ള നബീസ ഇടയ്‌ക്കിടെ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്താറുണ്ടായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ്‌ കേസെടുത്തു.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW