Wednesday, November 21, 2018 Last Updated 56 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.41 AM

'മീശ' വിലക്കില്ല: സുപ്രീം കോടതി

uploads/news/2018/09/246269/d3.jpg

ന്യൂഡല്‍ഹി : എസ്‌. ഹരീഷിന്റെ വിവാദനോവല്‍ മീശ പ്രസിദ്ധീകരിക്കുന്നതു വിലക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വാക്കുകള്‍കൊണ്ടു കളിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനു വേണമെന്നു ചൂണ്ടിക്കാട്ടിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌മിശ്ര, ജസ്‌റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ്‌, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ ഹര്‍ജി തള്ളിയത്‌.
ഭരണഘടനാപരമായ നിയമങ്ങളെ നേരിട്ടു ലംഘിക്കുന്നില്ലെങ്കില്‍ എഴുത്തുകാരന്‌ തന്റെ സൃഷ്‌ടിയില്‍ ഏതു സന്ദര്‍ഭവും ആവിഷ്‌കരിക്കാന്‍ സമ്പൂര്‍ണസ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന്‌ വിധിപ്രസ്‌താവത്തിന്റെ ആദ്യത്തില്‍തന്നെ കോടതി വ്യക്‌തമാക്കി. ആരോപണങ്ങളുടെ പേരില്‍ പുസ്‌തകങ്ങള്‍ നിരോധിച്ചാല്‍ ക്രിയാത്മകമായ സൃഷ്‌ടികള്‍ നിര്‍മിക്കപ്പെടില്ല. ഇത്തരം ഇടപെടലുകള്‍ കോടതികള്‍ നടത്തിയാല്‍ അതുകലയുടെ അവസാനത്തിന്‌ വഴിയൊരുക്കുമെന്നും ബെഞ്ച്‌ നിരീക്ഷിച്ചു.
ചിത്രകാരനു നിറങ്ങള്‍ എന്നപോലെ തന്നെ എഴുത്തുകാരന്‌ വാക്കുകള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. പുസ്‌തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരം ഉണ്ടായാല്‍ അത്‌ ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ തടസപ്പെടുത്തുകയും സംസാരത്തിനും ചിന്തയ്‌ക്കും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിന്‌ വിലങ്ങുതടിയാകുയും ചെയ്യും. ഒരുപ്രത്യേക വിശ്വാസത്തെ പിന്‍തുടരുന്ന സ്‌ത്രീകളെ അപമാനിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പുസ്‌തകം നിരോധിക്കണമെന്ന്‌ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്‌ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്‌തമാക്കി.
പ്രമുഖ മലയാളംവാരികയില്‍ പ്രസിദ്ധീകരിച്ച മീശ എന്ന നോവല്‍ ഒരു പ്രത്യേക വിഭാഗത്തിലെ സ്‌ത്രീകളെ അധിക്ഷേപിക്കുന്നതാണെന്നാരോപിച്ച്‌ വ്യാപകപ്രതിഷേധമാണുണ്ടായത്‌. ഡല്‍ഹി മലയാളിയായ എന്‍. രാധാകൃഷ്‌ണനാണ്‌ നോവല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്‌.

Ads by Google
Thursday 06 Sep 2018 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW