Sunday, November 18, 2018 Last Updated 21 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.41 AM

പി.കെ. ശശിക്കെതിരേ കേസെടുത്ത്‌ ദേശീയ വനിതാ കമ്മിഷന്‍ , കേസെടുക്കാതെ സംസ്‌ഥാന കമ്മിഷന്‍

uploads/news/2018/09/246268/d2.jpg

ന്യൂഡല്‍ഹി/തിരുവനന്തപുരം: പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്ന്‌ സംസ്‌ഥാന വനിതാകമ്മിഷന്‍, സ്വമേധയാ കേസെടുത്ത്‌ ദേശീയ വനിതാ കമ്മിഷന്‍. ആരോപണമുന്നയിച്ച ഡി.വൈ.വൈ.എഫ്‌.ഐ. നേതാവായ പെണ്‍കുട്ടി പൊതുഇടത്തില്‍ പരാതിയുമായി മുന്നോട്ടുവന്നിട്ടില്ലാത്തതിനാല്‍ പരാതി എടുക്കാനാവില്ലെന്ന്‌ സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞതിനുപിന്നാലെയാണ്‌ സ്വമേധയാ കേസെടുത്തതായി ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചത്‌.
വലിയ കുറ്റമാണ്‌ ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സംഭവത്തെപ്പറ്റി വനിതാ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചതായും രേഖാ ശര്‍മ അറിയിച്ചു. കേസിനെപ്പറ്റി അന്വേഷിക്കാനും പെണ്‍കുട്ടിയില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്താനും വനിതാ കമ്മിഷന്‍ നടപടി തുടങ്ങിയിട്ടുണ്ട്‌. പരാതി സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ്‌ സ്വമേധയാ കേസെടുത്തിരിക്കുന്നതെന്നാണ്‌ദേശീയ വനിതാ കമ്മിഷന്‍ അറിയിച്ചത്‌.
എന്നാല്‍ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ്‌ എം.സി. ജോസഫൈന്‍ മാധ്യമങ്ങളോടു പറഞ്ഞത്‌. പരാതി കിട്ടാതെ നടപടിയെടുക്കാനാകില്ല. ഇര പൊതുഇടത്തില്‍ പരാതിയുമായി വരുമ്പോഴാണ്‌ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുന്നത്‌. ഈ ആരോപണത്തില്‍ അങ്ങനെയും സംഭവിച്ചിട്ടില്ല. ഇപ്പോഴും ആരാണ്‌ പരാതിക്കാരിയെന്ന്‌ കമ്മിഷന്‌ അറിയില്ല.

Ads by Google
Thursday 06 Sep 2018 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW