Tuesday, July 23, 2019 Last Updated 8 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.41 AM

മോഡി വിമര്‍ശകന്‍ സഞ്‌ജീവ്‌ ഭട്ട്‌ അറസ്‌റ്റില്‍

uploads/news/2018/09/246266/d8.jpg

അഹമ്മദാബാദ്‌: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന വിവാദ ഐ.പി.എസ്‌. ഓഫീസര്‍ സഞ്‌ജീവ്‌ ഭട്ടിനെ ഗുജറാത്ത്‌ സി.ഐ.ഡി. കസ്‌റ്റഡിയിലെടുത്തു. 22 വര്‍ഷം മുമ്പ്‌ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന കേസിലാണ്‌ അറസ്‌റ്റ്‌.
ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ അന്നു മുഖ്യമന്ത്രിയായിരുന്ന മോഡിക്കെതിരേ നിരന്തരം ആരോപണമുന്നയിച്ച ഓഫീസറാണു ഭട്ട്‌. അനുമതിയില്ലാതെ തുടര്‍ച്ചയായി ജോലിക്കു ഹാജരാകാതിരുന്നതിന്റെ പേരില്‍ മൂന്നു വര്‍ഷം മുമ്പ്‌ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഭട്ട്‌ ബനാസ്‌കന്ത ജില്ലാ പോലീസ്‌ മേധാവിയായിരിക്കെ 1996-ല്‍ സുമേര്‍ സിങ്‌ രാജ്‌പുരോഹിത്‌ എന്ന അഭിഭാഷകനെ മയക്കുമരുന്നു കേസില്‍ കുടുക്കിയെന്ന കേസിലാണു നടപടി. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നു കഴിഞ്ഞ ജൂണില്‍ ഗുജറാത്ത്‌ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
സുമേര്‍ സിങ്‌ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍നിന്ന്‌ ഒരു കിലോഗ്രാം മയക്കുമരുന്നു പിടിച്ചെന്നായിരുന്നു കേസ്‌. സുമേര്‍ സിങ്ങിനെ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും മയക്കുമരുന്നു കേസ്‌ കെട്ടിച്ചമച്ചതാണെന്നും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടു മുന്‍ പോലീസ്‌ ഉദ്യോഗസ്‌ഥരടക്കം ആറു പേരെ ചോദ്യംചെയ്യലിനായി കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. സഞ്‌ജീവ്‌ ഭട്ടിന്റെ ഭാര്യ ശ്വേത 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിനഗറില്‍നിന്നു മോഡിക്കെതിരേ മത്സരിച്ചു തോറ്റിരുന്നു.

Ads by Google
Thursday 06 Sep 2018 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW