Sunday, September 23, 2018 Last Updated 29 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.41 AM

കേരളത്തിനു കൂടുതല്‍ ധനസഹായം: ജയ്‌റ്റ്ലി

uploads/news/2018/09/246262/d4.jpg

ന്യൂഡല്‍ഹി/തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസമായി കേരളത്തിനു കൂടുതല്‍ ധനസഹായം നല്‍കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. പ്രളയക്കെടുതി തിട്ടപ്പെടുത്തി സമ്പൂര്‍ണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്ന മുറയ്‌ക്കാകും ധനസഹായം അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ടൈംസ്‌ ഫൗണ്ടേഷനുമായി സഹകരിച്ച്‌ ടൈംസ്‌ നെറ്റ്‌വര്‍ക്ക്‌ തിരുവനന്തപുരത്തു സംഘടിപ്പിച്ച "ഇന്ത്യ ഫോര്‍ കേരള" കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി സംസാരിക്കുകയായിരുന്നു ജയ്‌റ്റ്‌ലി. ഗവര്‍ണര്‍ പി. സദാശിവമാണു കോണ്‍ക്ലേവ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.
സംസ്‌ഥാനമന്ത്രിമാര്‍ പത്രസമ്മേളങ്ങളിലൂടെ കൂടുതല്‍ സഹായം ആവശ്യപ്പെടുക മാത്രമാണു ചെയ്യുന്നതെന്നു ജയ്‌റ്റ്‌ലി കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നവകേരള സൃഷ്‌ടിക്കും കേന്ദ്രം മുന്‍തൂക്കം നല്‍കും. ക്ലെയിമുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളോടും വായ്‌പകള്‍ ഉദാരമാക്കാന്‍ ബാങ്കുകളോടും നിര്‍ദേശിച്ചതായി ജയ്‌റ്റ്‌ലി പറഞ്ഞു. റോഡുകളുടെ പുനര്‍നിര്‍മാണത്തിനും അടിസ്‌ഥാനസൗകര്യ വികസനത്തിനുമായി 30,000 കോടി രൂപ ഉടന്‍ അനിവാര്യമാണെന്നു ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. കേരളത്തിനു കൂടുതല്‍ ധനസഹായം ആവശ്യമാണെന്നു ശശി തരൂര്‍ എം.പി. ചൂണ്ടിക്കാട്ടി. ഇന്ത്യയെക്കാള്‍ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങള്‍ സഹായം നല്‍കാന്‍ തയാറാണെന്നു യു.എ.ഇയുടെ വാഗ്‌ദാനം പരാമര്‍ശിച്ച്‌ തരൂര്‍ പറഞ്ഞു.

Ads by Google
Thursday 06 Sep 2018 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW