Wednesday, November 14, 2018 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.40 AM

"ആര്‍ട്ടിക്കിള്‍ 35 എ സംരക്ഷിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും"

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ സംബന്ധിച്ച്‌ സര്‍ക്കാരുകള്‍ നിലപാട്‌ വ്യക്‌തമാക്കണമെന്നു ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവുമായ ഒമര്‍ അബ്‌ദുല്ല. ഇതു സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാത്ത പക്ഷം തന്റെ പാര്‍ട്ടി നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ജമ്മു കശ്‌മീരിലെ സര്‍ക്കാര്‍ ജോലികള്‍, ഭൂമിയുടെ ഉടമസ്‌ഥത എന്നിവ തദ്ദേശീയര്‍ക്ക്‌ മാത്രമായി സംവരണം ചെയ്‌തിരിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എയ്‌ക്കെതിരേ വിവിധ സംഘടനകളും വ്യക്‌തികളും നല്‍കിയിരിക്കുന്ന പരാതി സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW