Monday, November 19, 2018 Last Updated 14 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.40 AM

ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക്‌ പഠനം നിഷേധിക്കരുത്‌: യു.ഐ.ഡി.എ.ഐ.

ന്യൂഡല്‍ഹി: ആധാര്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നിഷേധിക്കാനാവില്ലെന്നും അത്തരം നടപടി അസാധുവാണെന്നും യുണിക്ക്‌ ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ്‌ ഇന്ത്യ(യു.ഐ.ഡി.എ.ഐ.).
ആധാര്‍ എന്‍റോള്‍മെന്റും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമായും തദ്ദേശീയ ബാങ്കുകള്‍, പോസ്‌റ്റ്‌ ഓഫീസുകള്‍, സംസ്‌ഥാന വിദ്യഭ്യാസ വകുപ്പ്‌, ജില്ലാ ഭരണകൂടം എന്നിവയുമായി ബന്ധപ്പെട്ടു സ്‌കൂളുകള്‍ക്കു സമീപം പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിക്കണമെന്നും യു.ഐ.ഡി.എ.ഐ. നിര്‍ദേശിച്ചു.
ആധാറില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്കു സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കുന്നതിനെക്കുറിച്ചു പരാതികളുണ്ടെന്നു ചീഫ്‌ സെക്രട്ടറിമാര്‍ക്ക്‌ അയച്ച സര്‍ക്കുലറില്‍ യു.ഐ.ഡി.എ.ഐ. വ്യക്‌തമാക്കി.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW