Saturday, April 20, 2019 Last Updated 1 Min 46 Sec ago English Edition
Todays E paper
Thursday 06 Sep 2018 01.40 AM

ഗൗരി ലങ്കേഷിനെ വെടിവച്ചത്‌ പരശുറാം വാഗ്‌മേര്‍

ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളി പരശുറാം വാഗ്‌മേറെന്നു ഗുജറാത്ത്‌ ഫോറന്‍സിക്‌ ലാബിന്റെ സ്‌ഥിരീകരണം. കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ (എസ്‌.ഐ.ടി.)ത്തിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്‌ഥനാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.
കഴിഞ്ഞ സെപ്‌റ്റംബര്‍ അഞ്ചിനു ബംഗളുരുവിലെ വസതിക്കുമുന്നില്‍ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നതു വാഗ്‌മേറാണെന്ന തങ്ങളുടെ വിലയിരുത്തലുകളെ സാധൂകരിക്കുന്നതാണ്‌ ഫോറന്‍സിക്‌ ലാബ്‌ പരിശോധനാഫലങ്ങളെന്ന്‌ എസ്‌.ഐ.ടി. ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. സംഭവത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധം പുലര്‍ത്തിയ ഏതാനും പേര്‍കൂടി വലയിലാകാനുണ്ടെന്നും അവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണെന്നും ഉദ്യോഗസ്‌ഥന്‍ വ്യക്‌തമാക്കി. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ്‌ പന്‍സാരെ, എം.എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്‌ തുടങ്ങിയ പുരോഗമന വാദികളെ വധിച്ചത്‌ ഒരേ സംഘത്തില്‍പ്പെട്ടവരാണ്‌. വധിക്കേണ്ട 26 പേരുടെ ഹിറ്റ്‌ലിസ്‌റ്റും ഇവര്‍ തയാറാക്കിയിരുന്നു.
ജ്‌ഞാനപീഠ പുരസ്‌കാര ജേതാവ്‌ ഗിരീഷ്‌ കര്‍ണാട്‌, കെ.എസ്‌. ഭഗവാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹിറ്റ്‌ലിസ്‌റ്റില്‍ ഇടംപിടിച്ചവരാണ്‌. പേരില്ലാത്ത ഈ പ്രസ്‌ഥാനത്തില്‍ ഉള്‍പ്പെട്ട കര്‍ണാടകയിലുള്ള അന്‍പതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അമോല്‍ കാലെയാണ്‌ കര്‍ണാടകത്തില്‍ സംഘത്തിന്റെ തലവന്‍.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Loading...
TRENDING NOW