Saturday, April 20, 2019 Last Updated 20 Min 41 Sec ago English Edition
Todays E paper
Thursday 06 Sep 2018 01.40 AM

തമിഴ്‌നാട്‌ ഗുട്‌ക അഴിമതിക്കേസ്‌: മന്ത്രിവസതിയില്‍ സി.ബി.ഐ. റെയ്‌ഡ്

ചെന്നൈ: കോടികളുടെ ഗുട്‌ക അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ. തമിഴ്‌നാട്‌ ആരോഗ്യവകുപ്പ്‌ മന്ത്രി സി. വിജയ്‌ ഭാസ്‌കറിന്റെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും വസതികളടക്കം 31 ഇടങ്ങളില്‍ റെയ്‌ഡ്‌ നടത്തി. ചെന്നൈ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്‌.
തമിഴ്‌നാട്‌ ഡി.ജി.പി: ടി.കെ. രാജേന്ദ്രന്‍, സംസ്‌ഥാന ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഡി.ജി: എസ്‌. ജോര്‍ജ്‌, മുന്‍ മന്ത്രി ബി.വി. രമണ, എക്‌സൈസ്‌, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവരുടെ വസതികളിലും റെയ്‌ഡ്‌ നടന്നു.
31 സ്‌ഥലങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന. ചില ഐ.ആര്‍.എസ്‌. ഉദ്യോഗസ്‌ഥരുടെ വസതികളിലും റെയ്‌ഡ്‌ നടത്തി.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ തമിഴ്‌നാട്ടിലെ ഒരു ഗുട്‌ക, പാന്‍മസാല നിര്‍മാതാവിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ 250 കോടി രൂപയുടെ നികുതി വെട്ടിപ്പ്‌ കണ്ടെത്തിയതോടെയാണു വന്‍ അഴിമതി പുറത്തുവന്നത്‌.
ഗോഡൗണില്‍നിന്നു പിടിച്ചെടുത്ത ഡയറിയില്‍ ഗുട്‌ക നിര്‍മാതാക്കളില്‍നിന്നു പണം കൈപ്പറ്റിയ പ്രമുഖരുടെ പേരുകളുണ്ടായിരുന്നു. മന്ത്രി വിജയ്‌ഭാസ്‌കറിന്റെയും ഉന്നതഉദ്യോഗസ്‌ഥരുടെയും പേരുകള്‍ ഇതിലുണ്ടെന്നാണു സൂചന. ഈ വര്‍ഷം മേയില്‍ മദ്രാസ്‌ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ്‌ സി.ബി.ഐ. കേസന്വേഷണം ഏറ്റെടുത്തത്‌. ഗൂഢമായ ഗുട്‌ക കച്ചവടം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും അത്‌ അടിച്ചമര്‍ത്തണമെന്നും ജസ്‌റ്റിസുമാരായ ഇന്ദിര ബാനര്‍ജി, അബ്‌ദുള്‍ ഖുദോസ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ അഭിപ്രായപ്പെട്ടിരുന്നു. ഡി.എം.കെ: എം.എല്‍.എ. ജെ. അന്‍പഴകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി.

മന്ത്രിയെയും ഡി.ജി.പിയെയും പുറത്താക്കണം: സ്‌റ്റാലിന്‍

ചെന്നൈ: ഗുഡ്‌ക അഴിമതിയുമായി ബന്ധപ്പെട്ട്‌ ആരോഗ്യമന്ത്രി സി. വിജയ്‌ ഭാസ്‌കറിന്റെയും ഡി.ജി.പി: ടി.കെ. രാജേന്ദ്രന്റെയും വീടുകളിലും ഓഫീസുകളിലും സി.ബി.ഐ. റെയ്‌ഡ്‌ നടന്ന പശ്‌ചാത്തലത്തില്‍ ഇരുവരെയും പുറത്താക്കണമെന്ന്‌ ഡി.എം.കെ. പ്രസിഡന്റ്‌ എം.കെ. സ്‌റ്റാലിന്‍.
ഇരുവരും തുടരുന്നത്‌ ജനാധിപത്യത്തിനും പോലീസ്‌ ഭരണത്തിനും ഭൂഷണമല്ല. രാജിവച്ചില്ലെങ്കില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്‌ ഇരുവരെയും പുറത്താക്കണം. റെയ്‌ഡ്‌ തമിഴ്‌നാടിനു നാണക്കേടാണു സമ്മാനിച്ചത്‌. അഴിമതി അന്വേഷണം തടയാന്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിച്ചെന്നും സ്‌റ്റാലിന്‍ കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍നിന്നുള്ള സി.ബി.ഐ. സംഘമാണ്‌ ഇന്നലെ മന്ത്രിയുടെയും ഡി.ജി.പിയുടെയും വീടുകളില്‍ റെയ്‌ഡ്‌ നടത്തിയത്‌. 2006-ല്‍ ഗുട്‌ക ഉല്‍പാദകരിലൊരാളുടെ ഓഫീസുകളിലും ഗോഡൗണുകളിലും നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്ത മാസപ്പടി ഡയറിയില്‍ മന്ത്രിയുടെയും ഡി.ജി.പിയുടെയും പേരുണ്ടായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ഇരുവര്‍ക്കുമെതിരായ അന്വേഷണം.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Loading...
TRENDING NOW