Monday, September 24, 2018 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.40 AM

ഉള്‍നാടന്‍ ജലഗതാഗത വികസനം 80.37കോടിരൂപയുടെ കേന്ദ്ര പദ്ധതികള്‍ക്ക്‌ അനുമതി

ന്യൂഡല്‍ഹി: ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന്റെ ഭാഗമായി സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ മലനാട്‌ മലബാര്‍ ക്രൂസ്‌ ടൂറിസം പദ്ധതിക്ക്‌ കേന്ദ്ര ടൂറിസം മന്ത്രാലയം 80.37 കോടി രൂപ അനുവദിച്ചതായി ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം.
കണ്ണൂര്‍ ജില്ലയിലെ വളപട്ടണം- കുപ്പം നദികളില്‍ ജലയാത്ര പ്രമേയമാക്കിയ വികസനമാണ്‌ പദ്ധതിയുടെ ലക്ഷ്യം. മലബാറി പാചകക്രമം പ്രമേയമാക്കി(മുത്തപ്പന്‍ക്രൂസ്‌) വളപട്ടണം മുതല്‍ മുനമ്പ്‌കടവ്‌ വരെയുള്ള 40 കി.മി. ജലയാത്ര, തെയ്യം പ്രമേയമാക്കി വളപട്ടണം മുതല്‍ പഴയങ്ങാടി വരെയുള്ള 16 കി.മി ജലയാത്ര, കണ്ടല്‍കാട്‌ ജലയാത്രയെന്ന നിലയില്‍ കുപ്പം നദിയില്‍ പഴയങ്ങാടി മുതല്‍ കുപ്പം വരെയുള്ള 16 കി.മി. ജലയാത്ര എന്നിവയാണ്‌ നടപ്പാക്കുക.
പദ്ധതിയുടെ കീഴില്‍ പാസഞ്ചര്‍, ബോട്ട്‌ ടെര്‍മിനലുകള്‍, ബോട്ടുജെട്ടികള്‍, വള്ളംകളി ഗാലറികള്‍, റസ്‌റ്ററന്റുകള്‍, ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍, കളിയങ്കണങ്ങള്‍, ബയോ ടോയ്‌ലെറ്റുകള്‍ , കുടിവെള്ള സൗകര്യങ്ങള്‍, നാടന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ഒഴുകുന്ന മാര്‍ക്കറ്റുകള്‍, കരകൗശല സ്‌റ്റാളുകള്‍, സൈക്കിള്‍ ട്രാക്കുകള്‍, സോളാര്‍ വിളക്കുകള്‍, സി.സി.ടി.വി, തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും
മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്‌. പി.പി.പി. മോഡലിലാകും പദ്ധതി നടപ്പാക്കുക.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW