Thursday, September 06, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.40 AM

റാഫേല്‍ ഇന്ത്യയുടെ പ്രഹരശേഷി കൂട്ടുമെന്ന്‌ എയര്‍ മാര്‍ഷല്‍

ന്യുഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്തിന്റെ പ്രഹരശേഷി കൂട്ടുമെന്ന്‌ വ്യോമസേനാ ഉപമേധാവി എയര്‍ മാര്‍ഷല്‍ എസ്‌.ബി. ദിയോ. റാഫേല്‍ ഇടപാടിനെ വിമര്‍ശിക്കുന്നവര്‍ കരാറിന്റെ നിബന്ധനകളും വാങ്ങല്‍ നടപടിക്രമങ്ങളും പഠിക്കുന്നതു നന്നായിരിക്കുമെന്നും എയര്‍ മാര്‍ഷല്‍ പറഞ്ഞു.
നല്ലൊരു വിമാനമാണു റാഫേല്‍. മെച്ചപ്പെട്ട പ്രവര്‍ത്തനശേഷിയുള്ളത്‌. അതു പറപ്പിക്കാനാണു ഞങ്ങളുടെ കാത്തിരിപ്പ്‌.
വിവാദങ്ങളുടെ പശ്‌ചാത്തലത്തിലുള്ള ചോദ്യങ്ങള്‍ക്കു വ്യോമസേനാ ഉപമേധാവിയുടെ മറുപടി ഇങ്ങനെ. 2016 സെപ്‌റ്റംബറിലാണു ഫ്രാന്‍സില്‍നിന്ന്‌ 58,000 കോടി രൂപയ്‌ക്ക്‌ 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്‌. വരുന്ന സെപ്‌റ്റംബറില്‍ ജെറ്റ്‌ വിമാനം നല്‍കിത്തുടങ്ങാനിരിക്കെയാണ്‌ പദ്ധതി സംബന്ധിച്ചു വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായത്‌. വിമാന വിലയെക്കുറിച്ചടക്കം പല കാര്യങ്ങളിലും കോണ്‍ഗ്രസ്‌ ചോദ്യങ്ങളുയര്‍ത്തി. ഈ ആരോപണങ്ങളും വാദങ്ങളുമെല്ലാം ബി.ജെ.പി. സര്‍ക്കാര്‍ തള്ളുകയും ചെയ്‌തിരുന്നു.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW