Wednesday, September 26, 2018 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.39 AM

ജെബി ചുഴലിക്കാറ്റ്‌: ജപ്പാനില്‍ 11 മരണം

uploads/news/2018/09/246250/in2.jpg

ടോക്കിയോ: ജപ്പാനില്‍ 25 വര്‍ഷത്തിനെയുണ്ടായ ഏറ്റവും ശക്‌തമായ ചുഴലിക്കാറ്റില്‍ വന്‍നാശ നഷ്‌ടങ്ങള്‍. ജെബി ചുഴലിക്കാറ്റില്‍ രാജ്യത്താകെ 11 പേര്‍ മരിച്ചു. മണിക്കൂറില്‍ 216 കിലോ മീറ്റര്‍ വേഗത്തിലാണു കാറ്റു വീശിയത്‌. കന്‍സായ്‌ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ 2500 ടണ്‍ ഭാരമുള്ള ടാങ്കര്‍ കാറ്റില്‍പ്പെട്ടു മറിഞ്ഞതു ഗതാഗത തടസമുണ്ടാക്കി.
വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്‌. 3000 പേരാണ്‌ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്‌. ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഒസാകയിലും ജെബി കനത്ത നാശം വിതച്ചു.ഇവിടെ 400,000 വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു. പുരാതന ബുദ്ധ ക്ഷേത്രങ്ങളും മിനാരങ്ങളും ഏറെയുള്ള ക്യോട്ടോയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനു സാരമായ കേടുപാടുകളുണ്ടായി.

Ads by Google
Thursday 06 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW