Wednesday, November 14, 2018 Last Updated 11 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.39 AM

എക്‌സിറ്റ്‌ വിസ സംവിധാനം ഖത്തര്‍ റദ്ദാക്കും

uploads/news/2018/09/246249/in1.jpg

ദോഹ: വിവാദമായ എക്‌സിറ്റ്‌ വിസ സംവിധാനം റദ്ദാക്കാനുള്ള പുതിയ നിയമത്തിനു ഖത്തര്‍ അംഗീകാരം നല്‍കി. വിദേശത്തൊഴിലാളികള്‍ രാജ്യം വിടണമെങ്കില്‍ തൊഴിലുടമയുടെ അനുമതി വാങ്ങണമെന്ന വ്യവസ്‌ഥയാണു റദ്ദാക്കുന്നത്‌.
ഖത്തറിലുള്ള കുടിയേറ്റത്തൊഴിലാളികളുടെ അന്തസവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ഒരു ചുവടുവയ്‌പ്പാണിതെന്ന്‌ തൊഴില്‍ മന്ത്രി ഇസ സാദ്‌ അല്‍ ജഫാലി അല്‍ നൗമി പറഞ്ഞു. നിയമം എന്നു പ്രാബല്യത്തില്‍ വരുമെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കിയിട്ടില്ല.
ഖത്തറിന്റെ നീക്കത്തെ യു.എന്നിന്റെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ സ്വാഗതം ചെയ്‌തു. 15 ലക്ഷത്തോളം വിദേശത്തൊഴിലാളികള്‍ക്കാണ്‌ ഇതോടെ തൊഴിലുടമയുടെ അനുമതിയില്ലാതെ ഖത്തറില്‍നിന്നു പുറത്തുപോകാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നത്‌. സ്‌പോണ്‍സര്‍ഷിപ്പെന്ന ആധുനികകാലത്തെ അടിമത്തത്തിന്റെ പ്രധാനഭാഗമാണ്‌ ഇല്ലാതാകുന്നതെന്നും മറ്റു പല ഗള്‍ഫ്‌ രാജ്യങ്ങളിലും ഈ സംവിധാനം ഇപ്പോഴും നിലവിലുണ്ടെന്നും ഇന്റര്‍നാഷണല്‍ ട്രേഡ്‌ യൂണിയന്‍ കോണ്‍ഫിഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാരണ്‍ ബറോ പറഞ്ഞു.
നിലവില്‍ 20 ലക്ഷത്തോളം വിദേശത്തൊഴിലാളികള്‍ ഖത്തറിലുണ്ട്‌. ഭൂരിപക്ഷവും 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളിനുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണ്‌.

Ads by Google
Thursday 06 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW