Saturday, November 17, 2018 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 08.50 PM

സാഫ് കപ്പില്‍ ലങ്കാദഹനം നടത്തി ഇന്ത്യ , തകര്‍ത്തത് 2-0 ന്

SAFF Cup, India, Srilanka

ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് വിജയം. 2-0 ത്തിനാണ് ഇന്ത്യ ശ്രിലങ്കയെ തകര്‍ത്തത് .മലയാളി താരം ആഷിഖ് കുരുണിയന്‍് (35) ലാലിയന്‍സുവാല ചാങ്‌തേ(47) എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഗോള്‍ നേടിയത്.
ആദ്യ പകുതിയിലെ ആധിപത്യത്തിനുശേഷം മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തതത്.

ആഷിഖ് കുരുണിയനെ ഉള്‍പ്പെടുത്തിയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്ററൈന്‍ ടീമിനെ ഇറക്കിയത്. ഗോള്‍പോസ്റ്റിന് കീഴെ വിശാല്‍ കെയ്ത്തും. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തിയെന്നു തോന്നിച്ചതാണ്. ക്യാപ്റ്റന്‍ സുഭാശിഷ് ബോസിന്റെ ക്രോസില്‍ ആഷിഖിന് അവസരം ലഭിച്ചെങ്കിലും ലങ്കന്‍ പ്രതിരോധം അപകടം ഒഴിവാക്കി. കളി മുന്നേറുംതോറും ഇന്ത്യന്‍ ആക്രമണങ്ങളുടെ മൂര്‍ച്ചയും കൂടി വന്നു.

പതിമൂന്നാം മിനിറ്റില്‍ സുഭാശിഷിന്റെ തന്നെ മറ്റൊരു സുന്ദരന്‍ ക്രോസ് ലങ്കന്‍ പോസ്റ്റില്‍ പറന്നിറങ്ങിയെങ്കിലും ലാലിയന്‍സുവാല ചാങ്‌തേയ്ക്ക് അവസരം മുതലാക്കാനായില്ല. 30 മിനിറ്റിനുശേഷം കടുത്ത ചൂടുമൂലം ഒരു ഇടവേള നല്കുന്നതിനും ബംഗബന്ധു സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. ഇരട്ടി മധുരം സമ്മാനിച്ച് ആഷിഖിന്റെ ഗോള്‍. സുമീത് പാസിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.
തുടര്‍ന്നും ഉണര്‍ന്നുകളിച്ച ഇന്ത്യ ലാലിയന്‍സുവാല ചാങ്‌തേയിലൂടെ രണ്ടാമതും വല കുലുക്കിയപ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചു. ആദ്യ പകുതിയില്‍ ഗോള്‍ നേടിയ ആഷിക് കുര്‍ണിയന്‍ രണ്ടാം പകുതിയില്‍ മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായി എന്നതും ശ്രദ്ധേയമായി. സ്‌ട്രൈക്കര്‍ സുമിത് പാസിയെയും മിഡ്ഫീല്‍ഡര്‍ അനിരുദ് ഥാപ്പയെയും കളിയുടെ അവസാന നിമിഷത്തില്‍ പിന്‍ വലിച്ച് പ്രതിരോധത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ ഇന്ത്യ വിജയം വരിക്കുകയായിരുന്നു.

Ads by Google
Wednesday 05 Sep 2018 08.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW