തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ കേരളത്തിനെ വിറപ്പിച്ച എലിപ്പനിയെ തുടര്‍ന്ന് ഇന്ന് രണ്ടു മരണം കൂടി. തിരുവനന്തപുരം വെള്ളറട സ്വദേശിനി രാജം(60), പത്തനംതിട്ട വല്ലന സ്വദേശിനി ലതിക(53) എന്നിവരാണ് മരിച്ചത്. ഇതോടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 58 ആയി. ബുധനാഴ്ച 64 പേര്‍ക്ക് എലിപ്പനി രോഗം സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമായെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. നിലവില്‍ മരുന്ന് സ്റ്റോക്ക് ഉണ്ടെന്നും ആവശയം വന്നാല്‍ ശേഖരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.