Wednesday, September 05, 2018 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 08.48 PM

ദുബായ് വിമാനത്താവളത്തില്‍ 12 മണിക്കുര്‍ ഒറ്റപ്പെട്ടു പോയ വയോധികയ്ക്ക് എല്ലാ സഹായവും നല്‍കി ദുബായ് പൊലീസ്

uploads/news/2018/09/246188/dubai-airport.jpg

ദുബായ് വിമാനത്താവളത്തില്‍ ഒറ്റപ്പെട്ടു പോയ വയോധികയ്ക്ക് എല്ലാ സഹായവും നല്‍കി ദുബായ് പൊലീസ്. അമ്മയുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് മകള്‍ ദുബായ് പൊലീസിനെ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ജൊഹനാസ്‌ബെര്‍ഗില്‍ താമസിക്കുന്ന മകളാണ് ദുബായ് വിമാനത്താവളത്തില്‍ വച്ച് അമ്മയുമായുള്ള ബന്ധം നഷ്ടമായെന്നു കാണിച്ച് പൊലീസിനെ വിളിച്ചത്. 12 മണിക്കൂറോളമാണ് വയോധിക വിമാനത്താവളത്തില്‍ അകപ്പെട്ടത്. തുടര്‍യാത്രയ്ക്കുള്ള വിമാനം നഷ്ടപ്പെട്ട സ്ത്രീയ്ക്ക് പുതിയ ടിക്കറ്റും സംഘം എത്തിച്ചു കൊടുത്തു.

യുഎസിലേക്കുള്ള വിമാനത്തിലായിരുന്നു വയോധിക യാത്ര ചെയ്യേണ്ടിയിരുന്നതെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റിയുടെ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ബ്രി. മുഹമ്മദ് ബിന്‍ ദയാലിന്‍ അല്‍ മസൂറി പറഞ്ഞു. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ സ്ത്രീയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും ഉയര്‍ന്ന രക്ത സമ്മര്‍ദം ഉണ്ടെന്നും ഫോണ്‍ ചെയ്ത മകള്‍ അറിയിച്ചിരുന്നു. കൂടാതെ ഇവരുടെ കൈവശം അധികം പണവും ഉണ്ടായിരുന്നില്ലെന്നും മകള്‍ പറഞ്ഞതായി ബ്രി. മുഹമ്മദ് ബിന്‍ ദയാലിന്‍ അല്‍ മസൂറി വ്യക്തമാക്കി. ജോഹനാസ്‌ബെര്‍ഗില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് സ്ത്രീ ദുബായില്‍ എത്തിയത്. ഇവിടെ നിന്നും യുഎസിലേക്കുള്ള കണക്ഷന്‍ വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്യേണ്ടിയിരുന്നത്.

വിവരം ലഭിച്ചയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വയോധികയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ ബോര്‍ഡിങ് ഗേറ്റില്‍ എത്തിയിട്ടില്ലെന്ന് ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമായി. തുടര്‍ന്ന് സ്ത്രീയുടെ പാസ്‌പോര്‍ട്ടിലെ ഫോട്ടോ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറി. രണ്ടു മണിക്കൂറിനുള്ളില്‍ സ്ത്രീയെ ടെര്‍മിനല്‍ മൂന്നിലെ ഒരു റസ്റ്റോറന്റില്‍ കണ്ടെത്തി. തളര്‍ന്ന അവസ്ഥയിലായിരുന്നു ഇവര്‍. ഉടന്‍ തന്നെ വെള്ളവും ഭക്ഷണവും ആവശ്യമായ വൈദ്യസഹായവും നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ബ്രി. മുഹമ്മദ് ബിന്‍ ദയാലിന്‍ അല്‍ മസൂറി പറഞ്ഞു. ആളുകള്‍ക്ക് സന്തോഷം നല്‍കുകയെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങളും സന്തോഷവും നല്‍കും. എല്ലാ ഉപഭോഗ്താവിനും തൃപ്തി നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാന അധികൃതര്‍ നല്‍കിയ ദയയ്ക്കും ആതിഥ്യമര്യാദയ്ക്കും അമ്മയും മകളും നന്ദി അറിയിച്ചു.

Ads by Google
Wednesday 05 Sep 2018 08.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW