Wednesday, September 05, 2018 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 08.31 PM

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോകണമെന്ന് യുവതി, അങ്ങനെ വിടാനാവില്ലെന്ന് കോടതി, പുലിവാല്‍ പിടിച്ച് പോലീസ്; പിന്നെ സംഭവിച്ചത്

uploads/news/2018/09/246185/court.jpg

കോവളം : ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയെ തിരികെ ഭര്‍ത്താവിനൊപ്പം അയയ്ക്കാനുള്ള ശ്രമത്തിനിടെ നാടകീയ സംഭവങ്ങള്‍. കോവളം പൊലീസിനാണു കഴിഞ്ഞ ദിവസം പണി കിട്ടിയത്. ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം പോയ യുവതിയെ തിരികെ ഭര്‍ത്താവിനൊപ്പം അയയ്ക്കാനുള്ള ശ്രമത്തിനിടെ യുവതി കോടതിയ്ക്കുള്ളില്‍ ബോധംകെട്ടു വീണു. ഒടുവില്‍ അനുനയത്തിലായ യുവതി ഭര്‍ത്താവിനു പകരം മാതാവിനൊപ്പം പോയി.

പ്രദേശവാസിയുടെ ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചപ്പോള്‍ യുവതി ഫെയ്‌സ്ബുക് സൗഹൃദത്തിലൂടെ കണ്ടെത്തിയ കാമുകനോടൊപ്പം കോഴിക്കോട്ടും തുടര്‍ന്നു കോയമ്പത്തൂരിലും പോയതായി വിവരം കിട്ടി. യുവതിയെ കണ്ടെത്തി കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം വിടാനാവില്ലെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നും ജഡ്ജി നിര്‍ദേശിച്ചപ്പോഴായിരുന്നു യുവതി ചേംബറില്‍ കുഴഞ്ഞു വീണത്.

തുര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ഡ്രിപ് തീരുന്നതു വരെ വനിതാ പൊലീസ് ഉള്‍പ്പെടെ കാവലിരുന്നു. പിന്നീടു കൗണ്‍സലിങ്ങിലൂടെ അനുനയപ്പെട്ടുവെങ്കിലും ഭര്‍ത്താവിനൊപ്പം പോകില്ലെന്ന കടുത്ത നിലപാടെടുത്ത യുവതിയെ മാതാവിനൊപ്പം പോകാന്‍ അനുവദിക്കുക ആയിരുന്നുവെന്നു കോവളം പൊലീസ് വ്യക്തമാക്കി.

Ads by Google
Wednesday 05 Sep 2018 08.31 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW