Wednesday, November 21, 2018 Last Updated 10 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 08.02 PM

'ഇവിടെ വെറുപ്പ് ഇല്ല'.. വിവാദങ്ങള്‍ക്കിടെ മാനസരോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുലിന്റെ ഒളിയമ്പ്

 Rahul Gandhi, Mansarovar Lake

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ പറയാവുന്ന ഏറ്റവും നല്ല വാക്കുകള്‍.. ഇവിടെ വെറുപ്പില്ല.. ആ വാക്കുകള്‍ക്കുള്ളിലെ അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്. കൈലാസ മാനസരോവര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി മാനസരോവര്‍ തടാകത്തിലെത്തിയതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ശാന്തസുന്ദരമായി കിടക്കുന്ന തടാകത്തിന്റെ ചിത്രം പങ്കുവെച്ചാണ് രാഷ്ട്രീയ എതിരാളികള്‍ക്ക് ഒളിയമ്പ് എയ്തിരിക്കുന്നത്. ഇവിടെ വെറുപ്പില്ല.. എന്ന കുറിപ്പോടെയാണ് തടാകത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആര്‍ക്കും ഈ ജലം കുടിക്കാം. ഒന്നും നഷ്ടപ്പെടാതെ എല്ലാം നേടിത്തരുന്ന, ശാന്ത സുന്ദരമായി ഒഴുകുന്ന തടാകമാണിതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ മാനസരോവര്‍ യാത്രയെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് രാഹുലിന്റെ ട്രോള്‍. ചൈനയുമായുള്ള ബന്ധമാണ് രാഹുലിന്റെ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം. മാനസരോവര്‍ യാത്രയ്ക്കിടെ രാഹുല്‍ മാംസം കഴിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW