Tuesday, November 06, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 07.42 PM

വിജയം ലക്ഷ്യമിട്ട് ബി.ജെ.പി: തിരഞ്ഞെടുപ്പിനു മുന്നോടിയായി 50 ലക്ഷം സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യാനൊരുങ്ങുന്നു

smartphones, bjp,

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങള്‍ക്ക് 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ഛത്തിസ്ഗഡിലെ ബി.ജെ.പി സര്‍ക്കാര്‍. വിതരണം ചെയ്യുന്ന ഫോണില്‍ പ്രധാനമന്ത്രിയുടെ നമോ ആപ്പും ഛത്തിസ്ഗഡിലെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പേരിലുള്ള രമണ്‍ ആപ്പും ഉണ്ടായിരിക്കുന്നതാണ്. ഫോണിന്റെ കൂടെ ജിയോ സിം കാര്‍ഡും നല്‍കും.

'സഞ്ചാര്‍ ക്രാന്തി സ്‌കീം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി 1500 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. നമോ ആപ്പുകള്‍ ഫോണ്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതായി നേരത്തെ വിമര്‍ശനം ഉണ്ടായിരുന്നു. നമോ ആപ്പ് ഉപയോഗിക്കുന്നത് വഴി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി ചോര്‍ത്തിനല്‍കുന്നുവെന്ന് ഫ്രഞ്ച് ഗവേഷകനായ എലിയറ്റ് ആല്‍ഡേഴ്‌സന്‍ ആരോപിച്ചു.

ഫോണുകള്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രണ്ടായി തിരിച്ചാണ് ഫോണുകള്‍ വിതരണം ചെയ്യാന്‍ പദ്ധതി ഇടുന്നത്. 50.8 ലക്ഷം ഫോണുകള്‍ ഈ വര്‍ഷവും ബാക്കിയുള്ള 4.8 ലക്ഷം ഫോണുകള്‍ അടുത്ത വര്‍ഷവും വിതരണം ചെയ്യും

smartphones, bjp,

Ads by Google
Ads by Google
Loading...
TRENDING NOW