Saturday, June 22, 2019 Last Updated 22 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 07.52 PM

ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ വിജയ് സേതുപതി: വൈറലാകുന്ന ചിത്രം ഇതാണ്..

Vijay sethupathi, Transgender pics

വിജയ് സേതുപതിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ ലുക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന സൂപ്പര്‍ ഡീലക്‌സിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തില്‍ ശില്‍പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. ഈ ചിത്രങ്ങള്‍ സേതുപതിയും, ബാലാജി ഗോപാലും ട്വിറ്ററില്‍ പങ്കു വച്ചിരുന്നു എന്തായാലും കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

നീല സാരിയും. ചുവപ്പ് ബ്ലൗസും കൂളിംഗ് ഗ്ലാസും ധരിച്ച വിജയ് സേതുപതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ത്യാഗരാജ് കുമാരരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമന്തയാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. മോളിവുഡ് താരം ഫഹദ് ഫാസിലിനൊപ്പം രമ്യാകൃഷ്ണനും, സംവിധായകന്‍ മിസ്‌കിനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW