ഒരു ലക്ഷം കോടി ഡോളര്‍ (ട്രില്യന്‍ ഡോളര്‍) വിപണി മൂല്യമുള്ള ലോകത്തിലെ രണ്ടാമത്തെ കമ്പനിയായി ആമസോണ്‍ മാറീയിരിക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനി ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ആയിരുന്നു. കഴിഞ്ഞ 15 മാസത്തിനിടെ ഓഹരി മൂല്യം ഇരട്ടിയായതോടെയാണ് കമ്പനിയുടെ മൂല്യം ലക്ഷം കോടി ആയത്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ വൈകാതെ തന്നെ ആമസോണ്‍ ആപ്പിളിനെ പിന്നിലാക്കും എന്നാണ് വിലയിരുത്തല്‍.
ആമസോണ്‍ 21 വര്‍ഷം കൊണ്ടാണു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള കമ്പനി ആയി മാറിയത് എന്നാല്‍ നീണ്ട 38 വര്‍ഷം വേണ്ടിവന്നു ആപ്പിളിന് ലോകത്തിലെ ആദ്യ ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറുവാന്‍. കഴിഞ്ഞ ആഗസ്റ്റിലാണ് ആപ്പിള്‍ ആദ്യ ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള കമ്പനി ആയി മാറിയത്.
ഈ വര്‍ഷത്തെ ഫോര്‍ബ്സ് ബില്ല്യനേര് ലിസ്റ്റ് പ്രകാരം ആമസോണ്‍ കമ്പനി സ്ഥാപകന്‍ ജെഫ് ബിസോസ് ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്.