പ്രകൃതിദത്തവും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ കൊഴുപ്പുരഹിത ഭക്ഷണമാണ് തേന്‍. ഇത് പോഷകസംപുഷ്ടവും ഊര്‍ജദായകവുമാണ്. തേനിന്റെ ഔഷധമൂല്യം തിരിച്ചറിഞ്ഞ വിദേശിയരില്‍ 70 ശതമാനം ആളുകളും തേന്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു.
എന്നാല്‍ ഇന്ത്യയില്‍ 2 ശതമാനം ആളുകള്‍ മാത്രമേ തേന്‍ ഉപയോഗിക്കുന്നുള്ളൂ. തേനിന്റെ ഔഷധവീര്യം മനസിലാക്കിയ നമ്മുടെ പൂര്‍വികര്‍ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം മുലപ്പാല്‍ കൊടുക്കുന്നതിനു മുമ്പ് തേനില്‍ വയമ്പും സ്വര്‍ണവും അരച്ച് നല്കിപ്പോന്നു.
ഇപ്പോഴും ഈ രീതി തുടര്‍ന്നുപോരുന്നുണ്ട്. എന്നാല്‍ അതിനുശേഷം നിത്യജീവിതത്തില്‍ തേനിന്റെ ഉപയോഗം ഇല്ലാത്തതിനാലാണ് നമ്മുടെ ഉപഭോഗം 2 ശതമാനമായിത്തീര്ന്നത്.
പലതരം പഞ്ചസാരകളുടെ മിശ്രിതമാണ് തേന്‍. പൂവിലും ഇലകളിലുമുള്ള തേന്‍ ഈച്ചകള്‍ ശേഖരിച്ച് അവയുടെ ദഹനേന്ദ്രിയത്തില്നിന്നും ഉത്ഭവിക്കുന്ന ചിലയിനം എന്‍സൈമുകളുടെ സഹായത്താല്‍ തേനിലെ കട്ടിയുള്ള പഞ്ചസാരകളെ വിഘടിപ്പിച്ച് ലഘു പഞ്ചസാരകളാക്കി മാറ്റുന്നു. അതായത് തേനിന്റെ സുക്രോസ് എന്നയിനം പഞ്ചസാര ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ലഘു പഞ്ചസാരകളായി മാറുന്നു.
അങ്ങനെ മാരകരോഗങ്ങള്‍ സമ്മാനിക്കുന്ന രാസപാനീയങ്ങളില്‍ നിന്നും നമുക്ക് നമ്മുടെ തലമുറയെ സംരക്ഷിക്കാം. ആയുര്‍വേദ വിധിപ്രകാരം മനുഷ്യശരീരത്തിലെ വാത പിത്ത കഫങ്ങളെ ഏകോപിപ്പിച്ച് പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ തേനിന് കഴിവുണ്ട്. ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക മൂലകങ്ങളും തേനിലുണ്ട്. തേനീച്ചകളുടെ ഉള്ളില്‍ വച്ചുതന്നെ ദഹനം കഴിഞ്ഞ ഭക്ഷണമായതിനാല്‍ ഇത് നേരിട്ട് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടുന്നു. അതിനാല്‍ പെെട്ടന്ന് ധാരാളം ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു.
തേന്‍ രണ്ട് തരമാണുള്ളത്. ചെറുതേനും വന്‍തേനും. തേന്‍ ശേഖരിക്കുന്ന ഈച്ചകളുടെ അടിസ്ഥാനത്തിലാണ് ഇവയെ രണ്ടായി വിഭജിക്കുന്നത്. ചെറുതേനാണ് ഏറ്റവും ഗുണപ്രദം. തേന്‍ ഒരു അണുനാശിനികൂടി ആയതിനാല്‍ ശരീരത്തിന് പുറമേ ഉണ്ടാകുന്ന മുറിവുകള്‍ക്കും തീപ്പൊള്ളലിനും മറ്റും ഫലപ്രദമാണ്.