Saturday, April 20, 2019 Last Updated 18 Min 14 Sec ago English Edition
Todays E paper
Wednesday 05 Sep 2018 03.36 PM

വെള്ളിത്തിരയില്‍ പ്രതീക്ഷയോടെ...

''വില്ലത്തിയായും നായികയായും മിനിസ്‌ക്രീനില്‍ തിളങ്ങുന്ന പ്രതീക്ഷ ജി.പ്രദീപിന്റെ വിശേഷങ്ങള്‍''
uploads/news/2018/09/246156/pretheesha050918b.jpg

സീരിയലുകളിലെ നായികമാരേക്കാള്‍ പ്രേക്ഷകരെന്നും ഓര്‍ത്തിരിക്കുക വില്ലത്തികളെയാണ്. എന്നും പ്രശ്‌നങ്ങള്‍ മാത്രം സൃഷ്ടിക്കുന്ന, നായികയുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന വില്ലത്തി. ഇത്തരത്തില്‍ വില്ലത്തി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയരായ മിനിസ്‌ക്രീന്‍ താരങ്ങളേറെയുണ്ട്.

അവരിലൊരാളാണ് പ്രതീക്ഷ ജി.പ്രദീപ്. അമ്മ, ആത്മസഖി, കസ്തൂരിമാന്‍ എന്നീ പരമ്പരകളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ പ്രതീക്ഷ നേര്‍വരേന്ന് ഇമ്മിണി ചെരിഞ്ഞൂട്ടാ എന്ന സിനിമയിലൂടെ നായികയാവുകയാണ്.

അഭിനയരംഗത്തേക്ക്


അപ്രതീക്ഷിതമായാണ് അഭിനയരംഗത്തേക്കെത്തിയത്. ഒരിക്കല്‍ മഞ്ച് സ്റ്റാര്‍സിംഗര്‍ എന്ന പ്രോഗ്രാം കാണാന്‍ പോ യി. അവിടെ വച്ചാണ് നടന്‍ സാജന്‍ സൂര്യച്ചേട്ടനെ പരിചയപ്പെട്ടത്.

പരിചയപ്പെടുന്നതിനിടെ അദ്ദേഹമെന്നോട് പാട്ടും ഡാന്‍സുമൊക്കെ അറിയുമോ, ഒരവസരം കിട്ടിയാല്‍ ചെയ്യുമോ?? എന്ന് ചോദിച്ചു. ഞാന്‍ ഓകെ പറഞ്ഞു. പിന്നീടാണ് അമ്മ സീരിയലിലെ മീനാക്ഷിയായി സാജന്‍ ചേട്ടന്‍ എന്നെ സജസ്റ്റ് ചെയ്തത്. പിന്നീടങ്ങോട്ട് ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്തു.

വില്ലത്തിയാകുമ്പോള്‍


അല്പം വില്ലത്തരമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണിഷ്ടം. ആദ്യമായി ചെയ്ത അമ്മയിലെ മീനാക്ഷിയും അങ്ങനെയായിരുന്നു. അതു നന്നായതുകൊണ്ടാവണം പിന്നീട് വന്ന കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളതായി. നെഗറ്റീവ് കഥാപാത്രങ്ങള്‍ക്കാണ് കൂടുതല്‍ പെര്‍ഫോം ചെയ്യാനുണ്ടാവുന്നത്. പലരും അമ്മയിലെ മീനാക്ഷിയെക്കുറിച്ച് ഇപ്പോഴും പറയാറുണ്ട്.
uploads/news/2018/09/246156/pretheesha050918.jpg

ആദ്യ സിനിമ


സുധി കോപ്പ ചേട്ടനൊപ്പം നേര്‍വരേന്ന് ഇമ്മിണി ചെരിഞ്ഞൂട്ടാ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആദ്യ സിനിമയായതുകൊണ്ട് നല്ല പേടിയായിരുന്നു. ചേട്ടന്‍ സീനിയര്‍ താരമായതുകൊണ്ട് എന്റെ അഭിനയം ഇഷ്ടമാകുമോ എന്നൊരു പേടിയുണ്ടായിരുന്നു.

പക്ഷേ ചേട്ടന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞു തന്നു. സത്യത്തില്‍ അദ്ദേഹത്തിന്റെ നായികയായതില്‍ എനിക്കേറെ സന്തോഷമുണ്ട്. സീരിയലിലൂടെ എന്നെ സ്‌നേഹിച്ചവര്‍ ഈ സിനിമയിലെ കഥാപാത്രത്തേയും ഒരുപാട് സ്‌നേഹിക്കും.

ഹോബീസ്


ശ്രേയാ ഘോഷാലിന്റെ പാട്ടു കേള്‍ക്കാന്‍ ഒരുപാടിഷ്ടമാണ്. നല്ലൊരു ഗായികയല്ലെങ്കിലും എന്റെ ഒരാശ്വാസത്തിന് പാട്ടു പാടാറുണ്ട്. നല്ല ഭക്ഷണം കഴിക്കാനും ഇഷ്ടമാണ്.

ഡബ്ബിംഗ് അത്ര പോര


എന്റേത് വളരെ ചെറിയ ശബ്ദമായതുകൊണ്ട് വില്ലത്തി കഥാപാത്രങ്ങള്‍ക്കൊന്നും ഡബ്ബ് ചെയ്യാറില്ല. ഇതിന്റെ പേരില്‍ എല്ലാവരും കളിയാക്കാറുണ്ട്. സീരിയലില്‍ ഒരു കൊച്ചു കുട്ടി അഭിനയിക്കാനെത്തിയിട്ടുണ്ട്. ആ കുട്ടിക്ക് വേണ്ടിയൊന്ന് ഡബ്ബ് ചെയ്യാമോായെന്നൊക്കെ ചോദിക്കും.

വില്ലത്തരം ഒട്ടും ഇല്ല


കസ്തൂരിമാനിലെ ദുഷ്ടയായ ശിവാനി പറയുന്ന ഡയലോഗുകളൊന്നും യഥാര്‍ത്ഥ ജീവിതത്തില്‍ പറയുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ വയ്യ. സത്യത്തില്‍ അച്ഛനും അമ്മയ്ക്കും ഞാനിപ്പോഴും ഒരു നഴ്‌സറിക്കുട്ടിയാണ്.
uploads/news/2018/09/246156/pretheesha050918a.jpg

അനുഭവങ്ങളേറെ


അമ്മയിലെ മീനാക്ഷിയോടും കസ്തൂരിമാനിലെ ശിവാനിയോടും ദേഷ്യം പ്രകടിപ്പിക്കുന്നവരേറെയുണ്ട്. പുറത്തുപോകുമ്പോള്‍ ചില അമ്മമാരൊക്കെ അടുത്ത് വന്ന് വഴക്കിടും. ഞാനതെല്ലാം ആസ്വദിച്ചിട്ടേയുള്ളൂ. സീരിയലില്‍ കാണുന്നതുപോലെയല്ലല്ലോ യഥാര്‍ത്ഥ ജീവിതത്തിലുള്ളത്. സീരിയല്‍ സെറ്റില്‍ ഞങ്ങള്‍ക്കെന്നും ആഘോഷമാണ്. ഡബ്‌സ്മാഷും മ്യൂസിക് വീഡിയോയുമെല്ലാം ചെയ്ത് ഫെയ്‌സ്ബുക്കിലും മറ്റും അപ്‌ലോഡ് ചെയ്യും.

കുടുംബം


അച്ഛന്‍ പ്രദീപ് കുമാര്‍, ബംഗളൂരു എന്‍. ആന്‍ഡ് ടിയില്‍ സീനിയര്‍ ഡിസൈന്‍ മാനേജരാണ്. ചേട്ടന്‍ പ്രണവ് പൂനെയില്‍ ഡി.ആര്‍.ഡി.ഒയില്‍ എം.ടെക് ചെയ്യുന്നു.. അമ്മ ഇപ്പോള്‍ എനിക്കൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിലും സജീവം.

ശില്പ ശിവ വേണുഗോപാല്‍

Wednesday 05 Sep 2018 03.36 PM
YOU MAY BE INTERESTED
Loading...
TRENDING NOW