Wednesday, July 17, 2019 Last Updated 38 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 02.18 PM

താന്‍ സിനിമയില്‍ എത്തിയ കാലത്തും കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി മീന

 Actress Meena, Casting couch

താന്‍ സിനിമയില്‍ എത്തിയ കാലത്തും കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നുവെന്ന വെളിപ്പെഡുത്തലുമായി നടി മീന. സിവനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ.ങള്‍ നടക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. തെലുങ്കു സിനിമയില്‍ വിവാദമായി നില്‍ക്കുന്ന കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് നടിയുടെ പ്രതികരണം.

താന്‍ സിനിമയില്‍ എത്തിയ കാലത്തും ഇത്തരത്തില്‍ കാസ്റ്റിങ് കൗച്ച് നിലനിന്നിരുന്നുവെങ്കിലും തനിക്ക് ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടില്ലെന്നും മീന വ്യക്തമാക്കി. കരിയറില്‍ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിക്കണമെന്നും മീന പറഞ്ഞു.

പുരുഷന്മാര്‍ മാറി ചിന്തിക്കണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്നവര്‍ സ്വന്തം ഭാര്യയേയും മക്കളെയും കുറിച്ച് ചിന്തിച്ച് നോക്കണമെന്നും താരം പറഞ്ഞു. കഴിവിലും ജോലിയോടുള്ള ആത്മാര്‍ത്ഥതയിലുമാണ് സ്ത്രീകളുടെ വിജയമെന്നും മീന അഭിപ്രായപ്പെട്ടു. ശ്രീനിവാസ് സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രമാണ് മീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW