Friday, September 21, 2018 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 02.57 PM

ഫ്രൂട്ട്‌സ് ഡിഷസ്

uploads/news/2018/09/246149/rederscokry050918.jpg

''പഴങ്ങള്‍ കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്ത വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍....''

1. ആപ്പിള്‍ മയൊണൈസ് സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
ആപ്പിള്‍ - 2 എണ്ണം
കുക്കുംബര്‍ - ഒരെണ്ണം
ക്യാരറ്റ് - ഒരെണ്ണം
പച്ചമുളക് - ഒരെണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
ഒലിവ് ഓയില്‍ - 1 ടീസ്പൂണ്‍
മയൊണൈസ് - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ആപ്പിളും കുക്കുംബറും ക്യാരറ്റും ചതുര കഷണങ്ങളായി അരിയുക. അതിലേക്ക് ബാക്കി ചേരുവകള്‍ ചേര്‍ത്തിളക്കി യോജിപ്പിച്ചെടുക്കുക.

2. പോമഗ്രാനറ്റ് സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
മാതളനാരങ്ങ - ഒരെണ്ണം (അടര്‍ത്തിയെടുക്കുക)
നിലക്കടല - 75 ഗ്രാം
നാരങ്ങാനീര് - ഒരു നാരങ്ങയുടേത്
നുറുക്ക് ഗോതമ്പ് - 75 ഗ്രാം
സെലറി - ഒരു തണ്ട്
മല്ലിയില - ഒരു പിടി
പച്ചമുളക് - ഒരെണ്ണം

തയാറാക്കുന്ന വിധം


നിലക്കടല വറുത്തെടുക്കുക. ഗോതമ്പ് നുറുക്ക് രണ്ട് മൂന്ന് മണിക്കൂര്‍ കുതിര്‍ത്ത് ആവി കയറ്റി എടുക്കുക. മാതളനാരങ്ങ അടര്‍ത്തിയതും ബാക്കി ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.

3. പാഷന്‍ പഞ്ച്


ആവശ്യമുള്ള സാധനങ്ങള്‍
പാഷന്‍ഫ്രൂട്ട് - 3 എണ്ണം
പഴം - ഒരെണ്ണം
തണ്ണിമത്തന്‍ കഷണങ്ങളാക്കിയത് - ഒരു കപ്പ്
ഓറഞ്ച് ജ്യൂസ് - 300 മില്ലി ലിറ്റര്‍
തണുത്ത പാല് - ഒരു കപ്പ്
ഐസ് ക്യൂബ് - 4 എണ്ണം

തയാറാക്കുന്ന വിധം


പാഷന്‍ഫ്രൂട്ടിന്റെ കാമ്പ് എടുത്ത് ഒന്ന് മിക്സിയില്‍ കറക്കി കുരുവില്ലാതെ അരച്ച് എടുക്കുക. ഇതിലേക്ക് ബാക്കി ചേരുവകള്‍ ചേര്‍ത്ത് വീണ്ടും മിക്സിയില്‍ നന്നായി അടിച്ച് എടുക്കുക. ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.

സോജി മനോജ്, പാലത്ര

Ads by Google
Wednesday 05 Sep 2018 02.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW