Tuesday, September 11, 2018 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.48 PM

മോട്ടോറോള വൺ, മോട്ടോറോള വൺ പവർ ഫോണുകൾ ഉടൻ വിപണിയിലേക്ക്; സവിശേഷതകൾ അറിയാം

motorola

മോട്ടറോള വൺ, മോട്ടോറോള വൺ പവർ സ്മാർട്ട്ഫോണുകൾ ബെർലിനിൽ നടന്ന ഐഎഫ്എ 2018 ൽ പുറത്തിറക്കി. രണ്ട് സ്മാർട്ട്ഫോണുകളും നോച്ച് ഡിസ്‌പ്ലെയുമായിട്ടാണ് എത്തുന്നത്. ഈ രണ്ടു ഫോണുകളുടെയും ഡിസ്പ്ലേ 19:9 അനുപാതത്തിലുള്ളതായിരിക്കും.

മോട്ടോറോള വൺ എച്ച്ഡി + ഡിസ്പ്ലേയിൽ എത്തുമ്പോൾ മോട്ടറോള വൺ പവർ FHD + ഡിസ്പ്ലേ പോലുള്ള മികച്ച സവിശേഷതകളുമായാണ് എത്തുക. ആൻഡ്രോയിഡ് 9.0 പൈ, ആൻഡ്രോയിഡ് ക്യു അപ്‌ഡേറ്റുകളും ആൻഡ്രോയിഡ് 8.1 ഓറിയോ വേർഷനിൽ എത്തുന്ന ഈ രണ്ടു ആൻഡ്രോയിഡ് വൺ ഫോണുകൾക്കും ലഭിക്കും. ഒപ്പം ആൻഡ്രോയിഡിൽ നിന്നുള്ള സുരക്ഷാ അപ്ഡേറ്റുകൾക്കായി മൂന്ന് വർഷത്തെ പിന്തുണയുമുണ്ടാകും ഈ മോഡലുകൾക്ക്.

ഒക്റ്റാ കോർ സ്നാപ്ഡ്രാഗൺ 625 SoC, അഡ്രിനോ 506 ജിപിയു, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പേസ് എന്നിവ മോട്ടറോള വൺ ഫോണിന്റെ സവിശേഷതകളാണ്. മൈക്രോ SD കാർഡ് ഉപയോഗിച്ച് 128GB വരെ വികസിപ്പിക്കാൻ മെമ്മറി കാർഡ് പിന്തുണയും ഫോണിനുണ്ട്. 1520 x 720 പിക്സൽ റെസല്യൂഷനുള്ള 5.9 ഇഞ്ച് HD + 2.5D വളഞ്ഞ ഗ്ലാസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്.

4 ജി വോൾട്ടി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3000 എംഎഎച്ച് ബാറ്ററി, ടർബോപവർ ചാർജിങ്, റിയർ മൗണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

5000 mAh ബാറ്ററിയാണ് മോട്ടോറോള വൺ പവറിൽ ഉള്ളത്. സ്നാപ്ഡ്രാഗൺ 636 പ്രൊസസർ, അഡ്നനോ 509 ജിപിയു, 6.2 ഇഞ്ച് FHD + ഡിസ്പ്ലെ, 2246 x 1080 പിക്സൽ റെസൊല്യൂഷൻ, 19: 9 അനുപാതം, 3 ജിബി / 4 ജിബി റാം, 32 ജിബി / 64 ജിബി സ്റ്റോറേജ് സ്പേസ്, മൈക്രോ SD കാർഡ് ഉപയോഗിച്ച് 128GB വരെ വികസിപ്പിക്കാൻ മെമ്മറി കാർഡ് പിന്തുണ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ക്യാമറയുടെ കാര്യത്തിൽ 16MP + 5MP സെൻസറുകൾ പിറകിലും ഒപ്പം 8MP സെൽഫി ക്യാമറയും ആണ് ഫോണിലുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW