Thursday, November 15, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.14 PM

ഉടന്‍ തന്നെ വാട്ട്‌സാപ്പും യൂട്യൂബും ജിയോ ഫോണില്‍ എത്തും

uploads/news/2018/09/246124/Tech050918c.jpg

വാട്ട്‌സാപ്പും യൂട്യൂബും ഇനി ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവയില്‍ ഉടന്‍ എത്തിയേക്കും. ആഗസ്റ്റ് 15ന് രണ്ടു ഫോണിലും വാട്ട്‌സാപ്പും യൂട്യൂബും എത്തുമെന്നായിരുന്നു നേരത്തെ വന്ന വാർത്ത.

വാട്ട്‌സാപ്പിന്റേയും യൂട്യൂബിന്റേയും ബീറ്റ ടെസ്റ്റ് ആരംഭിച്ചു എന്നാണ് ടെലികോം അനലിസ്റ്റായ സഞ്ജയ് ബഫ്‌നയുടെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജിയോഫോണിൽ ഫേസ്ബുക്കും വാട്ട്‌സാപ്പും പ്രീലോഡ് ചെയ്താണ് എത്തിയിരിക്കുന്നത്. വാട്ട്‌സാപ്പ് ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം. ജിയോ സ്‌റ്റോറില്‍ നിന്നും യൂട്യൂബും ഡൗണ്‍ലോഡ് ചെയ്യാം.

അടുത്ത 15 മുതല്‍ 20 ദിവസത്തിനുളളില്‍ തന്നെ ഇവ നിങ്ങളുടെ ഫോണുകളില്‍ ലഭ്യമായിത്തുടങ്ങും. നിലവില്‍ ബീറ്റ പരീക്ഷണം നടക്കുന്നുണ്ടെങ്കിലും നിങ്ങള്‍ക്ക് ഇപ്പോള്‍ ജിയോ സ്‌റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ലഭിക്കില്ല. ജിയോഫോണ്‍ 2ന്റെ മൂന്നാം ഫ്‌ളാഷ് സെയിലിന്റെ സെപ്തംബര്‍ 6നാണ് നടക്കുന്നത്. ഫോണിന്റെ വില 2,999 രൂപയാണ്.

QWERTY കീബോര്‍ഡാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 320x240 പിക്‌സല്‍സ് QVGA റിസൊല്യൂഷനുളള 2.4 ഇഞ്ച് സ്‌ക്രീനാണ് ഇതിന് ലഭിക്കുന്നത്. ബ്ലൂട്ടൂത്ത് 4.1, എന്‍എഫ്‌സി, വൈ-ഫൈ, 4ജി വോള്‍ട്ട്, VoWIFI എന്നിവ ജിയോഫോണ്‍ 2ന്റെ കണക്ടിവിറ്റികളാണ്. 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഇതിലുണ്ട്. 2എംപി റിയല്‍ ക്യാമറയും 0.3എംപി VGA ക്യാമറയുമാണ് ഒരുങ്ങുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW