Monday, September 24, 2018 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.59 AM

മോട്ടോറോളയുടെ പുതിയ പി30 നോട്ട് അവതരിച്ചു

motorola p30 note

മോട്ടോറോളയുടെ പുതിയ പി30 നോട്ട് അവതരിച്ചു. ചൈനയിലാണ് 'പി' ശ്രേണിയിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ അവതരിച്ചിരിക്കുന്നത്. മെർക്കുറി ബ്ലാക്ക് നിറത്തിലാണ് സ്മാർട്ട്ഫോൺ എത്തിയത്. പി30 നോട്ടിന്‍റെ 4 ജിബി റാം പതിപ്പിന് 1999 യുവാൻ അതായത് 20,835 രൂപയാണ് വില. 6 ജിബി റാം പതിപ്പിന് 2299 യുവാൻ അതായത് 23947 രൂപയാണ് വില.

ഇന്ത്യയിലെ അവതരണത്തെ കുറിച്ച് കമ്പനി ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ല. 6.2 ഇഞ്ച് നോച്ച് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 5000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ മുഖ്യ സവിശേഷതകള്‍. 64 ജിബി സ്റ്റോറേജുള്ള 4ജിബി, 6 ജിബി റാം പതിപ്പുകള്‍, 256 ജിബി വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്. എന്നിവ മോട്ടോറോള പി30 നോട്ടിന്റെ സവിശേഷതകളാണ്.

16+5 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറയാണ് ഫോണിന്. 12 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഹെഡ്‌ഫോണ്‍ ജാക്കും ഫോണിനുണ്ടാവും. ആന്‍ഡ്രോയിഡ് 8.0 ഓറിയോ അടിസ്ഥാനമാക്കിയുള്ള ZUI 4.0 ഓഎസിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

Ads by Google
Ads by Google
Loading...
TRENDING NOW