Tuesday, November 06, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.48 AM

യാത്രക്കാര്‍കായി അത്ഭുതങ്ങള്‍ ഒരുക്കി ലേ, വാഹനങ്ങള്‍ കയറ്റത്തില്‍ തനിയെ ഉരുണ്ട് കയറും

magnetic hills

യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന ഇടമാണ് ലേ. നിരവധി അദ്ഭുതങ്ങള്‍ ഒരുക്കിയാണ് ലഡാക്ക് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കാശ്മീരിലെ ലഡാക്ക് ജില്ലയിലാണ് ലേ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതെന്ന് പറയപ്പെടുന്ന ഈ ഭൂമിയില്‍ അദ്ഭുതങ്ങള്‍ ഒരുക്കിയിരിക്കുന്ന ഒരിടമാണ് മാഗ്നെറ്റിക് ഹില്‍.

ലേ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മാഗ്നറ്റിക്‌ ഹില്ലില്‍ നിന്നും 32 കിലോമീറ്റര്‍ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. റോഡു മാര്‍ഗമാണ് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഡല്‍ഹിയില്‍ നിന്നും മണാലി വഴി ലേയിലെത്തി ചേരാം. ഏകദേശം 490 കിലോമീറ്ററാണ് മണാലിയില്‍ നിന്നും ലേയിലേക്കുള്ള ദൂരം.

കാണുന്നവരുടെ കണ്‍മുമ്പില്‍ വിസ്മയം ജനിപ്പിക്കുന്നതിനാല്‍ സഞ്ചാരികള്‍ ലഡാക്ക് സന്ദര്‍ശനത്തില്‍ ഒരിക്കലും ഒഴിവാക്കത്തൊരിടമാണ് മാഗ്്നെറ്റിക് ഹില്‍. സമുദ്രനിരപ്പില്‍ നിന്നും പതിനാലായിരമടി മുകളിലാണ് മാഗ്നറ്റിക്‌ഹില്ലിന്റെ സ്ഥാനം. ശ്രീനഗറിലേക്കുള്ള ദേശീയപാതയില്‍, ലേയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഈ മലയുടെ സ്ഥാനം. വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ആണെങ്കിലും വാഹനം തനിയെ കുന്നുകയറി പോകുന്നതാണ് ഇവിടുത്തെ പ്രത്യേകത.

ആ പ്രദേശത്തെ ഭൂമിയുടെ കാന്തിക ശക്തികൊണ്ടാണിത് സാധ്യമാകുന്നതെന്നാണ് പറയപ്പെടുന്നത്. ശരാശരി 20 കിലോമീറ്റര്‍ വേഗത ആ സമയത്തു വാഹനത്തിനുണ്ടായിരിക്കും. മാഗ്നറ്റിക്‌ ഹില്ലിനു കുറച്ചു മീറ്റര്‍ അകലത്തില്‍, റോഡില്‍ മഞ്ഞ നിറത്തിലുള്ള ബോര്‍ഡ് കാണാം. അതിനു സമീപത്തു വണ്ടി ന്യൂട്രല്‍ ഗിയറിലാക്കി പാര്‍ക്കുചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ വാഹനം പതിയെ നീങ്ങും.

വാഹനങ്ങള്‍ തനിയെ സഞ്ചരിക്കുന്നതിലെ ശാസ്ത്രീയ വശങ്ങള്‍ കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മലയില്‍ നിന്നും പുറത്തേക്കുവരുന്ന കാന്തികശക്തിയാണ് വാഹനങ്ങളെ മുന്നോട്ടു നീക്കുന്നതെന്നാണ് പറയപ്പെടുന്നത്. കാന്തിക ശക്തിയൊന്നുമില്ല, ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണെന്ന് മറ്റൊരു കൂട്ടരും പറയുന്നു. അവിടെ ഒരു കുന്നില്ലെന്നും തോന്നുന്നതാണെന്നു വാദിക്കുന്നവരുമുണ്ട്.

ഗുരുത്വാകര്‍ഷണമുണ്ടെന്നു എല്ലാവരും വിശ്വസിക്കുന്നത് കൊണ്ടു തന്നെ ഇതിലൂടെ പറന്നു നീങ്ങാന്‍ വിമാനങ്ങള്‍ക്ക് വരെ മടിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാഗ്നറ്റിക്‌ ഹില്ലിനു സമീപത്തായി ആകര്‍ഷകങ്ങളായ നിരവധി കാഴ്ചകള്‍ വേറെയുമുണ്ട്. ഇരുനദികളുടെ സംഗമസ്ഥാനമായ നിമ്മു വാലിയും സമുദ്രനിരപ്പില്‍ നിന്നും പന്ത്രണ്ടായിരം അടി മുകളില്‍ സ്ഥിതി ചെയ്യുന്ന പതാര്‍ സാഹിബ് ഗുരുദ്വാരയും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW