Tuesday, November 13, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.42 AM

വാതക പുറന്തള്ളല്‍ സംവിധാനത്തില്‍ തകരാര്‍; ടിഗോര്‍ ഡീസല്‍ മോഡലുകളെ തിരിച്ചുവിളിക്കുന്നു

Tata Tigor

ടിഗോര്‍ ഡീസല്‍ മോഡലുകളെ തിരിച്ചുവിളിക്കുന്നതായി ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചു. വാതക പുറന്തള്ളല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. 2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച ടിഗോര്‍ ഡീസല്‍ കാറുകളിലാണ് പ്രശ്‌നമുള്ളത്.

അതേസമയം, വാതക പുറന്തള്ളല്‍ സംവിധാനത്തിലുള്ള പ്രശ്‌നമെന്തെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. തകരാര്‍ കണ്ടെത്തിയിരിക്കുന്നത് MAT629401GKP52721 മുതല്‍ MAT629401HKN89616 വരെ ഷാസി നമ്പറുള്ള ടിഗോര്‍ ഡീസല്‍ മോഡലുകളിലാണ്. വരുംദിവസങ്ങളില്‍ പ്രശ്‌നസാധ്യതയുള്ള ടിഗോര്‍ ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു ബന്ധപ്പെടും എന്നാണ് സൂചന.

ഏകദേശം 7,000 ടിഗോര്‍ യൂണിറ്റുകളില്‍ 'എമിഷന്‍' തകരാറുണ്ടെന്നാണ് ടാറ്റയുടെ വിലയിരുത്തല്‍. സൗജന്യമായി തന്നെ ടിഗോര്‍ ഡീസല്‍ മോഡലുകളിലെ തകരാര്‍ പരിഹരിച്ചു നല്‍കുമെന്ന് ടാറ്റ മോട്ടോര്‍സ് അറിയിച്ചു. തിരിച്ചുവിളിച്ച കൂട്ടത്തില്‍ സ്വന്തം കാറുമുണ്ടോയെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉടമകള്‍ക്കും പരിശോധിക്കാം.

ടിഗോറിലുള്ള 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 69 bhp കരുത്തും 140 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഹോണ്ടയും ടൊയോട്ടയും ഫോര്‍ഡും മാരുതിയും മെര്‍സിഡീസ് ബെന്‍സ്, ഹോണ്ട മോട്ടോര്‍സൈക്കിളും നേരത്തെ ഇന്ത്യയില്‍ മോഡലുകളെ തിരിച്ചുവിളിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW