Saturday, November 17, 2018 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.39 AM

മാസങ്ങള്‍ക്ക് മുന്‍പ് ജയരാജ് പ്രഖ്യാപിച്ച സിനിമ, അതേ കഥയുമായി ആഷിക് അബു; തന്റെ സിനിമ ഉപേക്ഷിക്കുന്നെന്ന് ജയരാജ്

uploads/news/2018/09/246109/jayaraj.jpg

കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പാ വൈറസിനെ ആസ്പദമാക്കി സിനിമയൊരുക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പു തന്നെ സംവിധായകന്‍ ജയരാജ് വ്യക്തമാക്കിയിരുന്നു. നവരസങ്ങളെ അടിസ്ഥാനമാക്കി ജയരാജ് ഒരുക്കുന്ന സിനിമ പരമ്പരയില്‍ രൗദ്രത്തെ ആസ്പദമാക്കിയാണ് നിപയെക്കുറിച്ച് സിനിമയൊരുക്കാനിരുന്നത്. 'രൗദ്രം' എന്ന പേരില്‍ മാസങ്ങള്‍ക്ക് മുന്‍പു തന്നെ ഇത് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നിപയെക്കുറിച്ച് സിനിമയിറക്കാന്‍ പോകുന്നെന്ന് ആഷിക് അബു അറിയിക്കുകയായിരുന്നു. 'വൈറസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുകും പുറത്തു വിട്ടു. ഇതോടെ തന്റെ ചിത്രം പിന്‍വലിച്ചതായി ജയരാജ് പറഞ്ഞു.

'എന്നേക്കാള്‍ മുന്‍പേ ഈ സിനിമയുടെ ഒരുക്കങ്ങള്‍ അവര്‍ തുടങ്ങിയിട്ടുണ്ടാകണം. അവര്‍ ഇപ്പോള്‍ ആ ചിത്രം ചെയ്യാന്‍ തുടങ്ങുകയാണ്. അവര്‍ ചെയ്‌തോട്ടെ. ഇതില്‍ പരാതിയോ പരിഭവമോ വിഷമമോ ഒന്നും തന്നെയില്ല. സിനിമ നന്നായി വരട്ടെ. അത്രമാത്രമേയുള്ളൂ ആഗ്രഹം. ഒരേ പ്രമേയം രണ്ടു പേര്‍ തിരഞ്ഞെടുത്തൂ. എനിക്ക് സിനിമാ മേഖലയില്‍ ആരുമായും മത്സരങ്ങളോ വാശികളോ ഒന്നും തന്നെയില്ല. നല്ല സിനിമകള്‍ ഉണ്ടാകണം എന്നേയുള്ളൂ. അതാണ് ഏറ്റവും വലിയ സന്തോഷം. ആരു ചെയ്താലും അങ്ങനെ തന്നെയാകട്ടെ'

ആഷിക് ഞാനേറെ ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന സംവിധായകനാണ്. ആഷിഖിന് ഒരുപക്ഷേ എന്നേക്കാള്‍ നന്നായി ഈ പ്രമേയത്തില്‍ സിനിമ ചെയ്യാനാകുമായിരിക്കും. ഇതു സംബന്ധിച്ച് ഞാന്‍ ആഷിഖുമായി സംസാരിച്ചിരുന്നില്ല. അവര്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ ഞാനെന്റെ പ്രോജക്ട് വേണ്ടെന്ന് വെയ്ക്കുകയാണ്' ജയരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

വന്‍ താരനിരയാണ് 'വൈറസി'നു വേണ്ടി അണിനിരക്കുന്നതെന്നാണ് സൂചന. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന താരങ്ങള്‍.

നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്‌സ് ലിനിയുടെ വേഷത്തിലാണ് റിമയെത്തുക. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ വേഷം രേവതി ചെയ്യും. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്‌സിന്‍ പെരാരിയും സുഹാസ്, ഷറഫു എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി എഴുതുന്നത്. സംഗീതം സുശിന്‍ ശ്യാം. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും.

Ads by Google
Wednesday 05 Sep 2018 11.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW