Sunday, September 23, 2018 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.28 AM

5.45 ഇഞ്ച് ഡിസ്പ്ലെ, 3020mAh ബാറ്ററി; ഹോണർ 7 എസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ

honor 7s

ബജറ്റ് സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് പുതിയ ഹോണർ 7 എസ് സ്മാർട്ട്ഫോൺ എത്തുന്നു. 6,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്‍റെ വില. സെപ്തംബർ 14 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയുള്ള വിൽപ്പന ആരംഭിക്കും. ചൈനയിൽ അവതരിച്ച ഹോണർ പ്ലേ 7 ന് സമാനമായ ഫീച്ചറുകളിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിയിരിക്കുന്നത്.

ബ്ലൂ, ബ്ലാക്ക്, ഗോൾഡ് നിറങ്ങളിലാണ് ഹോണർ 7 എസ് ലഭ്യമാവുക. 3020mAh ബാറ്ററിആണ് ഹോണർ 7 എസ് ഫോണിന്. 5.45 ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിനുള്ളത്. 2GB റാം, 16GB സ്റ്റോറേജ്, ക്വാഡ് കോർ മീഡിയടെക് MT6739 പ്രോസസർ, ആൻഡ്രോയിഡ് 8.1 ഓറിയോ, 13MP റിയർ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ.

Ads by Google
Ads by Google
Loading...
TRENDING NOW