മുംബൈ: നേരിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി മണിക്കൂറുകള്‍ക്കകം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്സ് 74.19 പോയന്റ് നഷ്ടത്തില്‍ 38,102.47ല്‍ എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 62.05 നഷ്ടത്തില്‍ 11,520.30 പോയന്റിലെത്തുകയും ചെയ്തു.
ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 669 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 725 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവും വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.
മുത്തൂറ്റ് ഫിനാന്‍സ്, അഡ്വാന്‍സ്ഡ് എന്സൈമ് ടെക്ക്, ബിയോകോണ്‍, സിയന്റ് ലിമിറ്റഡ്, അലംബിക് ഫാര്മാസ്യൂടിക് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും
ഭാരത് ഇലക്ട്രോണിക്സ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ക്രോംപ്റ്റണ്‍ ഗ്രീവസ്, എന്‍ജിനിയറിങ്ങ് ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.