Wednesday, April 24, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 10.56 AM

'മീശ'നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി; എഴുത്തുകാരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

കോടതി വിധിയില്‍ വളരെ സന്തോഷമെന്ന് എസ്.ഹരീഷ്
Meesa novel

ന്യൂഡല്‍ഹി: 'മീശ' നോവല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നോവല്‍ നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി എഴുത്തുകാരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

എഴുത്തുകാരന്റെ ഭാവനയും സൃഷ്ടിയേയും അവഗണിക്കാനാവില്ല. നോവലിലെ ഒരു ഭാഗം മാത്രമെടുത്തല്ല ആ നോവലിനെ വിലയിരുത്തേണ്ടത്. എഴുത്തുകാരന്റെ ഭാവനയും സൃഷ്ടിയും മാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാവില്ല. അങ്ങനെചെയ്താല്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. വിശ്വാസിയായ രാധാകൃഷ്ണന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

കോടതി വിധിയില്‍ വളരെ സന്തോഷമെന്ന് 'മീശ' എഴുതിയ എസ്.ഹരീഷ് ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു. ജനാധിപത്യത്തിലും നീതിന്യായ പീഠത്തിലുമുള്ള വിശ്വാസം അരക്കിട്ട് ഉറപ്പിക്കുന്നാണ് വിധി. എല്ലാ എഴുത്തുകാര്‍ക്കും ഊര്‍ജം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നോവല്‍ പിന്‍വലിച്ചത് അന്നത്തെ ചില സാഹചര്യങ്ങളാലാണ്. അതില്‍ ഇപ്പോള്‍ ഖേദമില്ല. നോവല്‍ പിന്നീട് പുസ്തകമായി പുറത്തിറക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് നേരത്തെ പരിഗണിച്ച സമയത്തും നോവല്‍ നിരോധിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. അതേസമയം, ഹര്‍ജി പിന്‍വലിക്കാനും ഹര്‍ജിക്കാരനെ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഹര്‍ജിയില്‍ എതിരായി എന്തെങ്കിലും പരാമര്‍ശം നടത്താനും കോടതി തയ്യാറായിട്ടില്ല.

Ads by Google
Wednesday 05 Sep 2018 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW