Sunday, November 18, 2018 Last Updated 39 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 10.37 AM

വനിതാ കമ്മീഷന്‍ ശമ്പളം വാങ്ങുന്നത് എ. കെ. ജി സെന്ററില്‍ നിന്നല്ലെന്നെങ്കിലും അവര്‍ ഓര്‍ക്കേണ്ടതായിരുന്നു; എം.എല്‍.എയ്ക്ക് എതിരായ പീഡനാരോപണത്തില്‍ മൗനം പാലിക്കുന്ന വനിത കമ്മീഷനെ വിമര്‍ശിച്ച് കെ. സുരേന്ദ്രന്‍

face book post

കൊച്ചി: എം.എല്‍.എ പി.കെ ശശിക്ക് എതിരായ പീഡനാരോപണത്തില്‍ മൗനം പാലിക്കുന്ന വനിത കമ്മീഷനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഇത്രയും നീചമായൊരു സ്ത്രീപീഡനം അതും ഒരു എം. എല്‍. എ നടത്തിയിട്ടും ഈ നിമിഷം വരെ ഇരയുടെ രക്ഷക്കെത്താത്ത വനിതാ കമ്മീഷനെ സത്യത്തില്‍ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

വനിതാ കമ്മീഷന്‍ ശമ്പളം വാങ്ങുന്നത് എ. കെ. ജി സെന്ററില്‍ നിന്നല്ലെന്നെങ്കിലും അവര്‍ ഓര്‍ക്കേണ്ടതായിരുന്നു. സി. പി. എമ്മിന്റെ പോഷകസംഘടനയായി വനിതാ കമ്മീഷന്‍ അധഃപതിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

സംസ്ഥാന വനിതാ കമ്മീഷന്‍ അജഗളസ്തനം പോലെ ആര്‍ക്കും ഉപകാരമില്ലാത്ത നിര്‍ഗുണപരബ്രഹ്മമായിക്കഴിഞ്ഞു. ഇത്രയും നീചമായൊരു സ്ത്രീപീഡനം അതും ഒരു എം. എല്‍. എ നടത്തിയിട്ടും ഈ നിമിഷം വരെ ഇരയുടെ രക്ഷക്കെത്താത്ത വനിതാ കമ്മീഷനെ സത്യത്തില്‍ പിരിച്ചുവിടുകയാണ് വേണ്ടത്. വനിതാ കമ്മീഷന്‍ ശമ്പളം വാങ്ങുന്നത് എ. കെ. ജി സെന്ററില്‍ നിന്നല്ലെന്നെങ്കിലും അവര്‍ ഓര്‍ക്കേണ്ടതായിരുന്നു. സി. പി. എമ്മിന്റെ പോഷകസംഘടനയായി വനിതാ കമ്മീഷന്‍ അധഃപതിച്ചിരിക്കുകയാണ്. പണ്ടുകാലത്ത് ശ്രീമതി ജോസഫൈന് ചില നിലപാടുകളുണ്ടായിരുന്നു. അധികാരപ്രമത്തത ഏതൊരു കമ്യൂണിസ്റ്റ് നേതാവിനെ പോലെ അവരേയും അധഃപതിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിന് ഇത്തിരിയെങ്കിലും ഉറപ്പുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരിയായ ഒരു പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ അവര്‍ രംഗത്തുവരണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW