Sunday, October 21, 2018 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 10.17 AM

മൂന്നോ നാലോ വര്‍ഷം കഴിഞ്ഞാല്‍ സക്കൂറ എന്ന ഏഴു വയസ്സുകാരിക്ക് ആര്‍ത്തവം ഉണ്ടാകും; 50 ആടുകള്‍ നല്‍കുന്നയാള്‍ക്ക് അവളെ പിതാവ് വിവാഹം ചെയ്തുകൊടുക്കും

uploads/news/2018/09/246094/secura.jpg

മൂന്നോ നാലോ വര്‍ഷം കഴിഞ്ഞാല്‍ സക്കൂറ എന്ന ഏഴു വയസ്സുകാരിക്ക് ആര്‍ത്തവം ഉണ്ടാകും. എന്നാല്‍ അപ്പോള്‍ തന്നെ അവളുടെ വിവാഹവും നടക്കും. 50 ആടുകള്‍ നല്‍കുന്നയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കണമെന്നാണ് ഗോത്രത്തിലെ നിയമം. മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് ഇസ്രയേല്‍-ഫലസ്തീന്‍ അതിര്‍ത്തിയില്‍ വാദി ക്വെല്‍റ്റ് താഴ്വരയില്‍ ജീവിക്കുന്ന നാടോടി ഗോത്രത്തില്‍പ്പെട്ട അരാഫത്ത് എന്ന പിതാവ്.

ഇവാന്‍ വോദിനെന്ന റഷ്യന്‍ ഡോക്യുമെന്ററി സംവിധായകനാണ് സക്കൂറയുടെയും അരാഫത്തിന്റെയും വാദി ക്വെല്‍റ്റ് താഴ്വരയില്‍ ജീവിക്കുന്ന നാടോടി ഗോത്രത്തിന്റെയും ജീവിതം പുറംലോകത്തെ അറിയിച്ചത്. ചെറുപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ 50 ആടുകള്‍ക്ക് പകരമായി വില്‍ക്കണമെന്നാണ് ഈ സമൂഹത്തിലെ വിചിത്രാചാരം. വാങ്ങുന്നയാള്‍ക്ക് അവളെ വിവാഹം കഴിക്കുകയോ ലൈംഗികാടിമയാക്കി വെയ്ക്കുകയോ ചെയ്യാം.

ഡോക്യുമെന്ററി എടുക്കാന്‍ സഹായിക്കുന്നതിനിടെയാണ് അരാഫത്ത് തന്റെ മകള്‍ക്ക് സമീപഭാവിയില്‍ വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് വോദിനോട് പറഞ്ഞത്. ആര്‍ത്തവം തുടങ്ങിയാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്നതാണ് ഗോത്രത്തിലെ രീതി. 50 ആടുകള്‍ക്ക് പകരമായി പെണ്‍കുട്ടിയെ നല്‍കും. ഗോത്രത്തിലെ പെണ്‍കുട്ടികള്‍ക്ക് അന്യപുരുഷന്മാരോട് സംസാരിക്കാന്‍ വിലക്കുണ്ട്. എന്നാല്‍, വീട്ടിലൊരു അംഗത്തെ പോലെയായതോടെ സക്കൂറ വോദിന്റെ ചങ്ങാതിയായി മാറി.

വിവാഹശേഷം ഭര്‍ത്താവിനോടല്ലാതെ മറ്റൊരാളോടും മിണ്ടാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഗോത്രത്തിലെ സ്ത്രീകള്‍ക്ക് ലഭിക്കാറില്ല. കുട്ടികളെ ജനിപ്പിക്കുകയെന്നതുമാത്രമായി അവരുടെ ജീവിതം മാറുമെന്നും വോദിന്‍ പറയുന്നു. തന്റെ മകളെ ശൈശവവിവാഹം നടത്തി നരകയാതനകളിലേക്ക് അയക്കാന്‍ മനസ്സില്ലാത്ത അരാഫത്തിന് മകളെ പുറത്തേക്ക് അയയ്ക്കണമെന്നും പഠിപ്പിക്കണമെന്നുമെല്ലാമാണ് ആഗ്രഹം. വോദിനുമായുള്ള പരിചയത്തിലൂടെ പുറംലോകത്തെക്കുറിച്ചറിഞ്ഞ അരാഫത്ത് മകളെ മോസ്‌കോയില്‍ അയച്ച് പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുകയാണ്. മൂന്നാഴ്ചത്തെ ഷൂട്ടിങ്ങിനിടെയാണ് അരാഫത്ത് തന്റെ മകളെ മോസ്‌കോയിലേക്ക് കൊണ്ടുപോയിക്കൂടെയെന്ന് വോദിനോട് ചോദിച്ചത്.

മോസ്‌കോയിലേക്ക് കൊണ്ടുപോയി 12 വയസ്സുവരെ വളര്‍ത്തിയശേഷം വേണമെങ്കില്‍ വിവാഹം കഴിച്ചോളൂ എന്നാണ് അരാഫത്ത് പറഞ്ഞത്. ഇവിടെ താമസിച്ചാല്‍ തന്റെ മകള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും അരാഫത്ത് പറയുന്നു. ഗോത്രത്തിലെ നിയമങ്ങള്‍ ലംഘിക്കാനാവാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളൊന്നും തന്റെ മുന്നിലില്ലെന്നും അരാഫത്ത് വോദിനോട് പറഞ്ഞു.

തുടര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മറ്റൊരു ഡോക്യുമെന്ററി നിര്‍മ്മിക്കുന്ന കാര്യം വോദിന്‍ തീരുമാനിച്ചത്. സക്കൂറയുടെ ജീവിതത്തെക്കുറിച്ച് കുറേക്കൂടി ആഴത്തിലൊരു ഡോക്യുമെന്ററി എടുക്കണമെന്നാണ് വോദിന്റെ തീരുമാനം. ഈ ഗോത്രത്തിലെ പെണ്‍കുട്ടികളുടെ ജീവിതത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്ന ഡോക്യുമെന്ററിയാവണം അതെന്നും വോദിന്‍ ആഗ്രഹിക്കുന്നു. 2016-ലാണ് വോദിന്‍ ആദ്യമായി ഈ താഴ്വരയിലെത്തിയത്. അന്ന് അഞ്ചുവയസ്സായിരുന്നു സക്കൂറയ്ക്ക് പ്രായം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW