Saturday, September 22, 2018 Last Updated 49 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 10.07 AM

തമിഴ് നടന്‍ സിദ്ധാര്‍ഥിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

Siddharth Gopinath

ചെന്നൈ: തമിഴ് യുവതാരം സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദാമ്പത്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

സംഭവത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. സിദ്ധാര്‍ഥ് ഗോപിനാഥിനേയും പോലീസ് ചോദ്യം ചെയ്തതാണ് റിപ്പോര്‍ട്ടുകള്‍.

രാത്രി പുറത്തു പോയി വന്നതിന് ശേഷം ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്മൃജ ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഈ സമയം ഭര്‍ത്താവ് ഹാളില്‍ കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെയാണ് മരിച്ച വിവരം തങ്ങളെ അറിയിക്കുന്നതെന്നും സിദ്ധാര്‍ത്ഥ് മൊഴി നല്‍കിയതായി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Ads by Google
Wednesday 05 Sep 2018 10.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW