Wednesday, September 05, 2018 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 09.19 AM

കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നുവീണ് ഒരു മരണം; ആറു വര്‍ഷത്തിനുള്ളില്‍ തകരുന്നത് മൂന്നാമത്തെ പാലം

Kolkata bridge

കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ മെജര്‍ഹത്ത് മേഖലയിലെ 20 മീറ്റര്‍ നീളമുള്ള മേല്‍പ്പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.45ഓടെ ഉണ്ടായ അപകടത്തില്‍ 21ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ആറു വര്‍ഷത്തിനുള്ളില്‍ തകരുന്ന മൂന്നാമത്തെ മേല്‍പ്പാലമാണിത്.

ബൈക്ക് യാത്രികനായ സൗമന്‍ ബാഗ് ആണ് മരിച്ചത്. പാലത്തിലൂടെ കുറകെ കടന്നപ്പോള്‍ തകരുകയായിരുന്നു. കോണ്‍ഗ്രീറ്റ് പാളിയില്‍ തല ഇടിച്ചായിരുന്നു മരണം. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് ബൈക്കുകളും പാലത്തില്‍ നിന്നും താഴെക്ക് വീണിരുന്നു. ഇതിന് പുറമെ ഒരു മിനിബസും അഞ്ച് കാറുകളും പാലത്തില്‍ കുടുങ്ങിയിരുന്നു.

പത്തോളം ആംബുലന്‍സുകളും അഗ്‌നിശമനസേനാവിഭാഗങ്ങളും ഉടന്‍ സംഭവ സ്ഥലത്തെത്തി. മേല്‍പ്പാലം തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി തകരാറിലായതായും പ്രദേശവാസികള്‍ പറയുന്നു.

അതേസമയം, പാലം തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമായെന്നും തന്റെ പ്രാര്‍ഥനകള്‍ അപകടത്തില്‍പ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളെ രക്ഷിക്കുന്നതിനാണ് ആദ്യം പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പോര്‍ട്ട് ട്രസ്റ്റ് പണികഴിപ്പിച്ച നാല്‍പതു വര്‍ഷം പഴക്കമുള്ള പാലമാണു തകര്‍ന്നുവീണത്.

Ads by Google
Wednesday 05 Sep 2018 09.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW