Monday, November 19, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 08.19 AM

പേരക്കുട്ടിയുടെ മുന്നിലിട്ട് അമ്മയെ മകന്‍ ബലാത്സംഗം ചെയ്തു

Rape

ബര്‍വാനി: മധ്യപ്രദേശില്‍ ഏഴുവയസ്സുകാരനായ കൊച്ചുമകന്റെ മുന്നിലിട്ട് 45കാരിയായ അമ്മയെ 30 കാരനായ മകന്‍ ബലാത്സംഗം ചെയ്തു. ബര്‍വാനി ജില്ലയിലെ സുറാനി ഗ്രാമത്തിലാണ് സംഭവം.

സെപ്റ്റംബര്‍ മാസം 2നായിരുന്നു സംഭവം. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മയെ മകന്‍ കയറിപ്പിടിക്കുകയായിരുന്നു. ഇത് എതിര്‍ത്തതോടെ അവരുടെ കഴുത്തില്‍ ബലമായി പിടിച്ചായിരുന്നു പീഡനമെന്ന് പോലീസ് വ്യക്തമാക്കി.

7 വയസ്സുകാരനായ മകന്‍ മുന്നില്‍ വച്ചായിരുന്നു പ്രതി അമ്മയ്‌ക്കെതിരെയുള്ള ആക്രമണം. എന്നാല്‍, ഭയപ്പെട്ടതിനെത്തുടര്‍ന്ന് മിന്‍ടാതെ ഇരിക്കുകയായിരുന്നു.

പിന്നീട് മകന്റെ കൈയ്യില്‍ നിന്നും രക്ഷപെട്ട് കൊച്ചുമക്കളുമായി ഇവര്‍ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ സംഭവത്തെക്കുറിച്ച് ബന്ധുക്കളെ അറിയിക്കുകയും പോലീസിനെ ബന്ധപ്പെടുകയുമായിരുന്നുവെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് ഭാര്യ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മൂന്നു കുട്ടികളുമായി ഇയാള്‍ മാതാപിതാക്കള്‍ക്കും കഴിഞ്ഞിരുന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Ads by Google
Wednesday 05 Sep 2018 08.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW