Friday, September 21, 2018 Last Updated 15 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 08.01 AM

പ്രഭാസ് ഒരു കോടി നല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിട്ടില്ല; മന്ത്രി പറഞ്ഞ ഒരു കോടി നല്‍കിയ താരം ഇതാണ്

uploads/news/2018/09/246074/prabhas.jpg

തിരുവനന്തപുരം: തെലുങ്ക് താരം പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന വിവരം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ ആക്രമണം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരേയായിരുന്നു. പ്രഭാസ് ഒരു കോടി നല്‍കിയെന്ന് മന്ത്രി നേരത്തേ പറഞ്ഞെന്ന് കാണിച്ചായിരുന്നു വിമര്‍ശനം. പക്ഷേ അദ്ദേഹം നല്‍കിയത് 25 ലക്ഷമാണ്. പിന്നെന്തിന് മന്ത്രിയിങ്ങനെ കള്ളം പറഞ്ഞു?, പണം കൊടുത്തവരെ അദ്ദേഹത്തിനറിയില്ലേ തുടങ്ങിയവയായിരുന്നു വിമര്‍ശനം.

പക്ഷേ മന്ത്രിയെങ്ങും പ്രഭാസിന്റെ പേര് പറഞ്ഞിട്ടില്ലെന്നതാണ് സത്യം. അതേക്കുറിച്ച് മന്ത്രിയുടെ പ്രസ് സെക്രട്ടറി ഒരു മാധ്യമത്തോട് പറഞ്ഞു.

'പ്രളയ ബാധിതരുടെ പുനരധിവാസത്തിനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച 'കെയര്‍ കേരള' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് തെലുങ്ക് താരം സംഭാവന നല്‍കിയ കാര്യത്തെക്കുറിച്ച് മന്ത്രി പറഞ്ഞത്. 'ദുരിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഒട്ടും അമാന്തിക്കാതെ കേരളത്തില്‍ നേരിട്ടെത്തി ഒരു കോടി രൂപ നല്‍കിയ തെലുങ്ക് നടന്‍' എന്നാണ് മന്ത്രി പറഞ്ഞത്. ആ നടന്‍ പ്രഭാസ് അല്ല. ചെന്നൈ സ്വദേശിയും തെലുങ്ക്-തമിഴ് നടനുമായ രാഘവ ലോറന്‍സാണ്. മന്ത്രിസഭാ യോഗം നടന്ന ദിവസമാണ് ലോറന്‍സ് തിരുവനന്തപുരത്ത് നേരിട്ടെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കൈമാറിയത്. മന്ത്രിക്ക് ഇദ്ദേഹത്തെ അറിയില്ലായിരുന്നു. ഒരു തെലുങ്ക് നടന്‍ എന്നു മാത്രമേ അദ്ദേഹത്തിന് അറിയുമായിരുന്നുള്ളൂ. താരത്തിന്റെ പേര് അറിയില്ലയിരുന്നതിനാല്‍ പ്രസംഗത്തിനിടയിലും നടന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ഒരിടത്തും പ്രഭാസ് എന്ന് പറഞ്ഞിട്ടില്ല. വീഡിയോ പരിശോധിച്ചാല്‍ മനസ്സിലാകുന്നതെയുള്ളൂ. മന്ത്രി സംസാരിച്ചപ്പോള്‍ അവിടെ കൂടിയിരുന്നവരാണ് 'പ്രഭാസ് പ്രഭാസ്' എന്ന് വിളിച്ചു പറഞ്ഞത്. അനാവശ്യമായ ആരോപണങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്' പ്രസ് സെക്രട്ടറി മഹേഷ് പറഞ്ഞു.

Ads by Google
Wednesday 05 Sep 2018 08.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW