Wednesday, April 24, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 07.50 AM

രണ്ടാനമ്മയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഒമ്പത് വയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; സംഭവം രണ്ടാനമ്മയുടെ ഒത്താശയോടെ

murder

ശ്രീനഗര്‍: ഒമ്പത് വയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ രണ്ടാനമ്മയും മകനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഓഗസ്റ്റ് 23 മുതലാണ് കുട്ടിയെ കാണാതാവുന്നത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

അഴുകിയ നിലയില്‍ ഞായറാഴ്ച വനത്തിനടുത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടാനമ്മയെ ചോദ്യം ചെയ്തതോടെയാണ് കൊടും ക്രൂരതയുടെ കെട്ടഴിയുന്നതെന്ന് പോലീസ് പറയുന്നു. കുട്ടിക്കൊപ്പം ഭര്‍ത്താവ് കൂടുതല്‍ സമയം ചിലവഴിക്കുന്നതില്‍ പ്രതികാരമായാണ് കുട്ടിയെ വകവരുത്തിയതെന്ന് ഇവര്‍ പറഞ്ഞു.

കുട്ടിയെ കത്തികാട്ടി ഭിഷണിപ്പെടുത്തി വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന യുവതിയുടെ 14 കാരന്‍ മകന്‍ കൂട്ടുകാരെ കൂട്ടിയെത്തി പെണ്‍കുട്ടിയെ ദാരുണമായി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. രണ്ടാനമ്മ നോക്കി നില്‍ക്കെയാണ് കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. കൊടും പീഡനത്തിന് ശേഷം രണ്ടാനമ്മ കുട്ടിയുടെ കഴുത്ത് ഞെരിച്ചു. പിന്നീട് രണ്ടാനമ്മയുടെ മകന്‍ കോടാലി ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്കടിച്ചു. മറ്റൊരു പ്രതി കുട്ടിയുടെ കണ്ണുകള്‍ കത്തി ഉപയോഗിച്ച് ചൂഴ്‌ന്നെടുത്തു. പിന്നീട് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും മരച്ചില്ലകള്‍ വെച്ച് മറയ്ക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു.

കേരൂര കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയു, കത്തിയും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്‌തെന്നും പോലീസ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW