Wednesday, September 05, 2018 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 07.49 AM

രാജ്യത്ത് പുതിയ 100 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Airport

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 100 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. 60 ബില്യണ്‍ യുഎസ് ഡോളറാണ് (അതായത് 4.2 ലക്ഷം കോടി രൂപ) ഇതിന് ചിലവ് വരുന്നത് എന്നാണ് നിഗമനം. വരുന്ന 10-15 വര്‍ഷത്തിനുള്ളില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഇത് പൂര്‍ത്തിയാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു ചൊവ്വാഴ്ച പറഞ്ഞു.

പത്തുവര്‍ഷത്തിനുള്ളില്‍ ജര്‍മനി, ജപ്പാന്‍, സ്‌പെയിന്‍, യു.കെ. എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്തെ രാജ്യമായി മാറുമെന്നാണ് വിമാനക്കമ്പനികളുടെ ആഗോളസംഘടനയായ അയാട്ടയുടെ വിലയിരുത്തല്‍.

മൂന്നു വര്‍ഷത്തില്‍ ആഭ്യന്തര സര്‍വീസുകളില്‍ കുതിപ്പാണുണ്ടായത്. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 120 എയറോഡ്രോമുകള്‍ നിയന്ത്രിക്കുന്നുണ്ട്. ഒരു കാര്‍ഗോ നയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW