Tuesday, November 06, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 07.41 AM

വീര്‍ത്ത വയര്‍ ബെല്‍റ്റിട്ടും വസ്ത്രങ്ങള്‍ കൊണ്ടു കെട്ടിയും മറച്ചുവെച്ചു, ജന്മം നല്‍കിയത് ടോയ്‌ലറ്റില്‍ ; മാതാവിന്റെ സമ്മതത്തോടെ അമ്മാവന്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കത്തി കൊണ്ട് തലയും ശരീരവും മുറിച്ചു മാറ്റി...!!

uploads/news/2018/09/246071/uncle.jpg

മലപ്പുറം: കൂട്ടിലങ്ങാടി ചെലൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയതു മാതൃസഹോദരന്‍. മാതാവിന്റെ സമ്മതത്തോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയും ശരീരവും മുറിച്ചുമാറ്റി. പോലീസ് പിടിയിലായ മാതൃസഹോദരന്‍ വിളഞ്ഞിപ്പുലാന്‍ ശിഹാബ്(26) കുറ്റം സമ്മതിച്ചതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള മാതാവ് നബീല(29)യെ കസ്റ്റഡിയിലെടുക്കും.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന നബീല അവിഹിതഗര്‍ഭത്തെ ത്തുടര്‍ന്നുള്ള മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രണ്ടു വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്നു കഴിയുന്ന നബീല ചെലൂരിലെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഗര്‍ഭവിവരം പുറത്തറിയിച്ചിരുന്നില്ല. ബെല്‍റ്റിട്ടും മറ്റ് വസ്ത്രങ്ങള്‍ കൊണ്ടു കെട്ടിയും മറച്ചുവച്ചു. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച ക്രൂരമായ സംഭവം അരങ്ങേറിയത്.

ഉച്ചയ്ക്കാണ് വീട്ടിലെ ടോയ്‌ലറ്റില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് സഹോദരന്‍ ശിഹാബിനെ വിവരം അറിയിച്ചു. െവെകിട്ടു നാലു മണിയോടെ വീട്ടില്‍ വച്ച് നബീലയുടെ സമ്മതത്തോടെ കുഞ്ഞിനെ ശ്വാസംമട്ടിച്ച്, കത്തിയുപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുഞ്ഞിന്റെ തലയും ശരീരവും മുറിച്ചുമാറ്റി. തല തലയിണയുടെ കവറിനുള്ളിലാക്കി. ശരീര ഭാഗം വരിഞ്ഞുകെട്ടി. രണ്ടും ചേര്‍ത്ത് ചാക്കിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചു.

രാത്രിയോടെ പുറത്ത് കൊണ്ടുപോയി വലിച്ചെറിയാനായിരുന്നു ശ്രമം. എന്നാല്‍, രാത്രി രണ്ടു മണിയോടെ ആദ്യം മാതാവിന്റെയും പിന്നീട് കുഞ്ഞിന്റെയും അസാധാരണ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തുകയും പോലീസ് എത്തുമ്പോള്‍ മാതാവ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഇവര്‍ പിന്നീട് കുറ്റം സമ്മതിച്ചു.

കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇവരുടെ വീടിന്റെ ടെറസിന് മുകളില്‍ നിന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ശിഹാബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുമായി ഇന്നലെ മലപ്പുറം പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തില്‍ കൂട്ടു പ്രതികളുണ്ടോയെന്നും അന്വേഷിക്കും. കുഞ്ഞിന്റെ പിതാവ് ആരാണെന്ന് പറയാന്‍ യുവതി തയ്യാറായില്ല. ഡി.എന്‍.എ.പരിശോനയ്ക്കായി സാമ്പിള്‍ അയച്ചു.

Ads by Google
Wednesday 05 Sep 2018 07.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW