Friday, November 16, 2018 Last Updated 55 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 07.20 AM

ഫോണില്‍ വിളിച്ച് അശ്ലീലം പറയാറുണ്ടെന്നു പരാതിയില്‍ യുവതി ; മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍വച്ച് എം.എല്‍.എ. ആക്രമിക്കാന്‍ ശ്രമിച്ചു; ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും കൈമാറിയെന്ന് സൂചന

uploads/news/2018/09/246069/pk-sasi-small.jpg

പാലക്കാട്/ ന്യൂഡല്‍ഹി/തിരുവനന്തപുരം: സി.പി.എമ്മിനെ അടിമുടി ഉലച്ച് വീണ്ടും ഉയര്‍ന്നിരിക്കുന്ന െലെംഗികാരോപണ വിവാദത്തില്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍വച്ച് എം.എല്‍.എ. ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഫോണില്‍ വിളിച്ച് അശ്ലീലം പറയാറുണ്ടെന്നുമാണു യുവതിയുടെ പരാതി. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും യുവതി െകെമാറിയിട്ടുണ്ടെന്നാണു സൂചന. പരാതിക്കാരിക്ക് ഭാരവാഹിത്വവും പണവും വാഗ്ദാനവും നല്‍കി പിന്മാറ്റാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഓഗസ്റ്റ് 14നാണ് എം.എല്‍.എക്കെതിരായ പരാതി വനിതാ പി.ബി. അംഗത്തിനും സംസ്ഥാനസെക്രട്ടറിക്കും യുവതി നല്‍കിയത്. സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. യാതൊരു നടപടിയും ഇല്ലാതെ വന്നപ്പോള്‍ യുവതി സീതാറാം യെച്ചൂരിക്ക് ഇമെയില്‍ വഴി പരാതി അയക്കുകയായിരുന്നു. യെച്ചൂരി ഇക്കാര്യം വെളിപ്പെടുത്തിയ പിന്നാലെയാണ് പരാതി കിട്ടിയതായി കോടിയേരി സമ്മതിച്ചത്. പരാതി കൊടുത്ത വിവരം പുറത്തുവന്നതോടെ ഡിവൈഎഫ്‌ഐ യും പ്രതിരോധത്തിലായി.

വനിതാനേതാവിന്റെ പരാതി കിട്ടിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്ന ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് ആയിരുന്നു സംഭവത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. നേരത്തേ യുവതിയുടെ പരാതി സ്വീകരിക്കാന്‍ കൂട്ടാക്കാതെ തഴഞ്ഞവരാണ് അറിയില്ലെന്ന് പറയുന്നതെന്നും ഇവര്‍ തന്നെ പിന്നീട് പെണ്‍കുട്ടിക്ക് പണവും ഉയര്‍ന്ന പദവിയും വാഗ്ദാനം ചെയ്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇതിനെല്ലാം പുറമേ യുവതിക്കെതിരേ രണ്ടു ഡിവൈഎഫ്‌ഐ നേതാക്കളുമായി ബന്ധമുണ്ടെന്ന് പ്രചരണം നടത്താനും ശ്രമം നടന്നതായി ആരോപണം ഉന്നയിക്കുന്ന വിഭാഗം പറയുന്നു. അതേസമയം െലെംഗികാരോപണം ഉണ്ടായിട്ടും പരാതി പോലീസിന് കൈമാറാത്തത് പാര്‍ട്ടിയെ ഊരാക്കുടുക്കിലാക്കും. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

മൂന്നാഴ്ചമുമ്പു നല്‍കിയ പരാതി കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പരാതി നല്‍കിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. പരാതികിട്ടിയിട്ടും പാര്‍ട്ടി കേന്ദ്ര, സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ ഒതുക്കാന്‍ ശ്രമിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. യുവതി പരാതി നല്‍കിയതായി സ്ഥിരീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിതല അന്വേഷണം നടക്കുകയാണെന്നറിയിച്ചിട്ടുണ്ട്.

പരാതി നല്‍കേണ്ട വിഷയമല്ല എന്നാണു കോടിയേരിയുടെ പ്രതികരണം. പരാതിയെക്കുറിച്ചറിയില്ലെന്ന് മുതിര്‍ന്ന പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞപ്പോള്‍ പി.ബി. അംഗം വൃന്ദാ കാരാട്ട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. െലെംഗികവിവാദം സി.പി.എമ്മിലെ കാരാട്ട്-യെച്ചൂരി പക്ഷ പോരിന്റെ ഭാഗമായും മാറിയിട്ടുണ്ട്. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പി.കെ. ശശി ജില്ലയിലെ ഔദ്യോഗിക പക്ഷത്തെ പ്രമുഖനാണ്. ഇന്നലെ രാവിലെ തിരുവനന്തപുരത്തു ചേര്‍ന്ന അവെയ്ലബിള്‍ പിബിയില്‍ സെക്രട്ടേറിയറ്റ് വിഷയം വീണ്ടും ചര്‍ച്ച ചെയ്തു.

തൊട്ടുപിന്നാലെ പി.എ. മുഹമ്മദ് റിയാസ്, എം. സ്വരാജ്, എ.എന്‍. ഷംസീര്‍ എന്നിവര്‍ എ.കെ.ജി സെന്ററിലെത്തി കോടിയേരി, പാലക്കാടിന്റെ പ്രതിനിധിയായ കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ആരോപണം എ.കെ. ബാലനും പി.കെ. ശ്രീമതിയുമടങ്ങുന്ന കമ്മിഷന്‍ അനേ്വഷിച്ചേക്കുമെന്നാണ് സൂചനയെങ്കിലും നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW