Tuesday, November 20, 2018 Last Updated 54 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 02.21 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
തീയതി നീട്ടി

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജിലെ ബി.എ., ബി.എഫ്‌.എ. പ്രോഗ്രാമുകളുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ട തീയതി 17 വരെയും എം.എ. പ്രോഗ്രാമുകളുടേത്‌ ഒക്‌ടോബര്‍ 4 വരെയും നീട്ടി.

അപേക്ഷാ തീയതി

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസിലെ 2017-18 അക്കാദമിക വര്‍ഷത്തെ ഒന്നാം സെമസ്‌റ്റര്‍ എം.ഫില്‍ (സി.എസ്‌.എസ്‌.) എക്‌സേ്‌റ്റണല്‍ പരീക്ഷകള്‍ 18 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 11 വരെയും 50 രൂപ പിഴയോടെ 14 വരെയും സ്വീകരിക്കും. 1100 രൂപയാണ്‌ പരീക്ഷാഫീസ്‌. എസ്‌.സി./എസ്‌.ടി. വിദ്യാര്‍ഥികള്‍ ഫീസടയ്‌ക്കേണ്ടതില്ല. സര്‍വ്വകലാശാലാ ഇ-പോര്‍ട്ടലിലെ ഇ-പേയ്‌മെന്റ്‌ വഴിയാണ്‌ ഫീസടയ്‌ക്കേണ്ടത്‌.

പരീക്ഷാ തീയതി

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസിലെ 2017-19 അക്കാദമിക വര്‍ഷത്തിലെ രണ്ടാം സെമസ്‌റ്റര്‍ എം.എഡ്‌. (സി.എസ്‌.എസ്‌.) പരീക്ഷകള്‍ 12ന്‌ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസിലെ (201820) എം.എഡ്‌. ഡിഗ്രി പ്രോഗ്രാമിലേക്ക്‌ ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌. മേല്‍പ്പറഞ്ഞ ഒഴിവുകളിലേക്ക്‌ പ്രവേശനത്തിനായി ങ്കക്കസ്സ പ്പട്ടള്ള പ്രോസ്‌പെക്‌ട്സ്‌ പ്രകാരം യോഗ്യതയുള്ളവര്‍, അതായത്‌ ബി.എഡ്‌. പ്രോഗ്രാമിന്‌ 50% മാര്‍ക്കോടുകൂടി വിജയിച്ച കുട്ടികള്‍ 6ന്‌ രാവിലെ 11 ന്‌ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പ്രമാണങ്ങളുമായി സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ ഹാജരാകേണ്ടതാണ്‌. പ്രോഗ്രാം ഫീസ്‌ 5066 ആണ്‌. സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ പ്രോഗ്രാം ഫീസായി 800 രൂപ അടച്ചാല്‍ മതിയാകും. ഫോണ്‍: 0481 - 2731042.

പരീക്ഷാഫലം

2017 നവംബറില്‍ നടത്തിയ ഒന്‍പതാം സെമസ്‌റ്റര്‍ ബി.ആര്‍ക്‌ റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 18 വരെ അപേക്ഷിക്കാം.

Ads by Google
Wednesday 05 Sep 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW