Friday, November 16, 2018 Last Updated 24 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 02.20 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(5)

uploads/news/2018/09/246066/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ആഘോഷവേളകളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ സമയം അനുകൂലമല്ല. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന്‌ സാദ്ധ്യത. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവസരങ്ങള്‍ കുറയും. കര്‍മ്മസംബന്ധമായി വളരെ യധികം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - ദാമ്പത്യസുഖം ലഭിക്കും. വിദേശ യാത്രയ്‌ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സാധാരണ വാക്‌സാമര്‍ത്ഥ്യം കാണിക്കും. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹിക സുഖം കുറയും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ബന്ധുജനങ്ങളില്‍ നിന്നും തൃപ്‌തികരമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ തടസം നേരിടും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ അല്‍പം ആശ്വാസം ലഭിക്കും. വാഹനസംബന്ധമായി ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം ചെലവുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ) - ഭൂമിസംബന്ധമായ ക്രയവിക്രയത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. കേസിലെ വിപരീതഫലം മനഃക്ലേശത്തിന്‌ കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. ഗൃഹഭരണ കാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്‌ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക്‌ താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഉത്തരവ്‌ ലഭിക്കും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല തീരുമാനങ്ങളും വിജയത്തിലെത്തും. ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകും. പ്രമോഷന്‌ ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ വിപരീതമായ നീക്കുപോക്കുകളുണ്ടാകും. പൂര്‍വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസത്തിനോ അതിര്‍ത്തി തര്‍ക്കത്തിനോ സാദ്ധ്യതയുണ്ട്‌. നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടതായ തീരുമാനം കൈക്കൊള്ളും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അദ്ധ്വാനഭാരം വര്‍ദ്ധിക്കും. സഹോദരങ്ങള്‍ക്ക്‌ സുഖക്കുറവ്‌ അനുഭവപ്പെടും. ഗൃഹാലങ്കാരവസ്‌തുക്കള്‍ക്കായി പണം ചിലവഴിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - സാഹിത്യകാരന്മാര്‍ക്ക്‌ നല്ല കാലം. സ്‌ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ്‌ അനുഭവപ്പെടും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സന്താനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട ജോലി ലഭിക്കും. ഈശ്വരാരാധനയ്‌ക്കായി കൂടുതല്‍ സമയം കണ്ടെത്തും. മുടങ്ങി കിടന്നിരുന്ന പല കാര്യങ്ങളും ഏറ്റെടുത്ത്‌ പ്രാവര്‍ത്തികമാക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - അലങ്കാര വസ്‌തുക്കള്‍ക്കും സുഗന്ധ വസ്‌തുക്കള്‍ക്കുമായി പണം ചെലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസം മനഃസംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാകും. പിതാവിന്‌ ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. ക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാനന്‍ അവസരം ലഭിക്കും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സ്‌ഥലംമാറ്റത്തിനുള്ള ഉത്തരവ്‌ ലഭിക്കും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകള്‍ കൊണ്ട്‌ മനസ്‌ അസ്വസ്‌ഥമാകും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്‌. അനാവശ്യ സംസാരം ഒഴിവാക്കണം. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. മാനസിക സംഘര്‍ഷങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധി ഉണ്ടാകും. പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ അരിഷ്‌ടതകള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിത പങ്കാളിയ കണ്ടെത്തും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 05 Sep 2018 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW