Tuesday, November 20, 2018 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.52 AM

പി.കെ. ശശിക്കെതിരായ ലൈംഗികാരോപണം : കേന്ദ്ര നേതൃത്വത്തില്‍ ഭിന്നത

uploads/news/2018/09/245982/d1.jpg

ന്യൂഡല്‍ഹി : പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ടു സി.പി.എം. കേന്ദ്രനേതൃത്വത്തില്‍ ഭിന്നത രൂക്ഷം. പരാതി കാരാട്ട്‌ പക്ഷത്തെ അടിക്കാനുള്ള വടിയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയുധമാക്കിയതോടെ സംസ്‌ഥാന നേതൃത്വവും വെട്ടിലായി.
പരാതി ലഭിച്ചതായി സ്‌ഥിരീകരിച്ച സീതാറം യെച്ചൂരി, നടപടിയെടുക്കാന്‍ സംസ്‌ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയതായി അറിയിച്ചു. എന്നാല്‍ യെച്ചൂരിയെ തള്ളി പോളിറ്റ്‌ ബ്യൂറോ രംഗത്തെത്തി. വനിതാനേതാവിന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വം സംസ്‌ഥാന ഘടകത്തിനുനിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ചു പി.ബി. പിന്നീടു പത്രക്കുറിപ്പിറക്കി. മാസങ്ങള്‍ക്കുമുമ്പു തന്നെ എം.ചന്ദ്രന്‍, എം.ബി. രാജേഷ്‌ തുടങ്ങിയ നേതാക്കള്‍ക്ക്‌ വനിതാ നേതാവ്‌ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നാണ്‌ ആരോപണം.
കഴിഞ്ഞ 14ന്‌ പി.ബി. അംഗം വൃന്ദാ കാരാട്ടിനും പരാതി നല്‍കിയിരുന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്കാണു യെച്ചൂരിക്ക്‌ ഇമെയില്‍ വഴി പരാതി ലഭിച്ചത്‌. അന്ന്‌ ഉച്ചയ്‌ക്കുശേഷം ചേര്‍ന്ന അവൈലബിള്‍ പി.ബിയില്‍ യെച്ചൂരി പരാതി ചര്‍ച്ച ചെയ്‌തു. രണ്ടംഗസമിതി രൂപീകരിച്ച്‌ പരാതിയെക്കുറിച്ച്‌ അന്വേഷിക്കാനും അവൈലബിള്‍ പി.ബി സംസ്‌ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കി. നേരത്തെ പരാതി ലഭിച്ചിട്ടും പി.ബിയെ അറിയിക്കാത്ത വൃന്ദാ കാരാട്ടിന്റെ നടപടിയെ യെച്ചൂരി വിമര്‍ശിച്ചു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Wednesday 05 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW