Saturday, September 22, 2018 Last Updated 59 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.52 AM

പാട്ടീദര്‍ സംവരണപ്രക്ഷോഭം പന്ത്രണ്ടാം ദിവസത്തിലേക്ക്‌; ഹാര്‍ദിക്കിന്‌ 20 കിലോ കുറഞ്ഞു

uploads/news/2018/09/245981/d4.jpg

അഹമ്മദാബാദ്‌: പാട്ടീദര്‍ സംവരണപ്രക്ഷോഭം പതിനൊന്നു ദിവസം പിന്നിട്ടപ്പോള്‍ പ്രക്ഷോഭനായകനായ ഹാര്‍ദികക്ക്‌ പട്ടേലിന്റെ തൂക്കം 20 കിലോ കുറഞ്ഞു. അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങുമ്പോള്‍ 78 കിലോയുണ്ടായിരുന്ന ഹാര്‍ദിക്കിന്‌ ഇപ്പോള്‍ 58 കിലോ ആയെന്നു ഡോക്‌ടര്‍.
ബി.ജെ.പി. വിമത നേതാവ്‌ ശത്രുഘ്‌നന്‍ സിന്‍ഹ ഇന്നു ഹാര്‍ദിക്കിനെ സന്ദര്‍ശിക്കും. സമരം നടക്കുന്നിടത്തു സര്‍ക്കാര്‍ നിര്‍ദേശാനുസരണം സോളാ സിവിക്‌ ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തെ ഐ.സി.യു. സംവിധാനത്തോടെയുള്ള ആംബുലന്‍സുമായി വിന്യസിപ്പിച്ചിരിക്കുകയാണ്‌.
പാട്ടീദര്‍ വിഭാഗത്തിനു സംവരണം നല്‍കുക, കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ഹാര്‍ദിക്‌ പട്ടേല്‍ സമരമുഖത്തുള്ളത്‌. ഇക്കഴിഞ്ഞ 25-നാണ്‌ നിരാഹാരസമരം തുടങ്ങിയത്‌. അഹമ്മദാബാദില്‍ നടന്ന സംവരണറാലിയുടെ മൂന്നാം വാര്‍ഷിക ദിനത്തിലായിരുന്നു ഇത്‌. സമരം പതിനൊന്നു ദിവസം പിന്നിട്ടതോടെ ഹാര്‍ദിക്കിന്റെ ആരോഗ്യനില വഷളായെന്നാണു റിപ്പോര്‍ട്ടുകള്‍. സംസ്‌ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ഇതിനോടു കാര്യമായി പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ പിന്തുണ ഹാര്‍ദിക്കിനും കൂട്ടര്‍ക്കുമുണ്ട്‌. ചര്‍ച്ചയിലുടെ പ്രശ്‌നപരിഹാം സാധ്യമാക്കണമെന്ന്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ അടക്കമുള്ള നേതാക്കളുടെ പിന്തുണയും ഹാര്‍ദിക്കിനുണ്ട്‌. നിരാഹാരസമരം അവസാനിപ്പിക്കണമെന്ന്‌ ഇരുപത്തിയഞ്ചുകാരനായ ഹാര്‍ദിക്കിനോട്‌ ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ്‌ യാദവും അഭ്യര്‍ഥിച്ചിരുന്നു.

Ads by Google
Wednesday 05 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW