Saturday, November 17, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.52 AM

മേക്കടത്ത്‌ ഡാം: കൊമ്പുകോര്‍ത്ത്‌ തമിഴ്‌നാട്‌

uploads/news/2018/09/245979/d2.jpg

ചെന്നൈ: കാവേരീ നദിയില്‍ മേക്കടത്ത്‌ അണക്കെട്ട്‌ പണിയുന്നതിന്റെ സാധ്യതാപഠന റിപ്പോര്‍ട്ടിന്‌ അനുമതി തേടി കേന്ദ്ര ജലക്കമ്മിഷനെ ഏകപക്ഷീയമായി സമീപിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത്‌ തമിഴ്‌നാട്‌. കാവേരീ നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ അന്തിമ ഉത്തരവ്‌ അട്ടിമറിക്കുന്നതാണു കര്‍ണാടകയുടെ നടപടിയെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി കെ. പളനിസ്വാമി. മേക്കടത്ത്‌ ജലസംഭരണിയെപ്പറ്റിയോ കുടിവെള്ള പദ്ധതിയെപ്പറ്റിയോ തമിഴ്‌നാടുമായി ആലോചിച്ചിട്ടില്ല. സാധ്യതാ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ക്കു തടയിടണമെന്നും പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്‌ അഭ്യര്‍ഥിച്ചു.
കര്‍ണാടകയുടെ നടപടി ട്രിബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും വിധി ലംഘിക്കുന്നതാണ്‌. പുതിയ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റു സംസ്‌ഥാനങ്ങളുടെ കൂടി അനുമതി വാങ്ങിയിരിക്കണമെന്ന കേന്ദ്ര നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു. അണകെട്ടി അന്തര്‍ നദീജലം തടസപ്പെടുത്താന്‍ കര്‍ണാടകയ്‌ക്ക്‌ അവകാശമില്ല. നിര്‍ദിഷ്‌ട അണക്കെട്ട്‌ കാവേരിയുടെ സ്വാഭാവിക ഒഴുക്കിനെയടക്കം ബാധിക്കും. തമിഴ്‌നാടിനോടു കൂടിയാലോചിക്കാതെ കര്‍ണാടകം കേന്ദ്ര ജലക്കമ്മിഷനെ സമീപിക്കുകയായിരുന്നു.

Ads by Google
Wednesday 05 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW