Saturday, November 17, 2018 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.51 AM

ബി.ജെ.പി. വിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥിക്ക്‌ ജാമ്യം

തൂത്തുക്കുടി: ബി.ജെ.പി. തമിഴ്‌നാട്‌ അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനെതിരേ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന്‌ അറസ്‌റ്റിലായ വിദ്യാര്‍ഥിനിക്കു കോടതി ജാമ്യം അനുവദിച്ചു. ചെന്നൈയില്‍നിന്നു വരികയായിരുന്ന വിമാനത്തില്‍ വച്ചാണ്‌ സോഫിയ (28) എന്ന വിദ്യാര്‍ഥിനിയും തമിഴിസൈയും തമ്മില്‍ തര്‍ക്കമുണ്ടായത്‌. കാനഡയിലെ ഒരു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ യുവതി അവധിക്ക്‌ നാട്ടിലേക്കു വരുമ്പോഴാണു സംഭവം. വിമാനത്താവളത്തില്‍ വച്ച്‌ വിദ്യാര്‍ഥിനി തനിക്കെതിരേയും പാര്‍ട്ടിക്കെതിരേയും മുദ്രാവാക്യം മുഴക്കുകയായിരുന്നു എന്ന്‌ തമിഴിസൈ പറഞ്ഞു. വിമാനമോ, വിമാനത്താവളമോ പൊതു യോഗങ്ങള്‍ക്കുള്ള സ്‌ഥലമല്ല, ഇത്തരം സ്‌ഥലങ്ങളില്‍ സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിക്കുന്നത്‌ അഭിപ്രായ സ്വാതന്ത്ര്യമായി കാണാനുമാകില്ലെന്നും തമിഴിസൈ പറഞ്ഞു. തമിഴിസൈയുടെ പരാതിയില്‍ പെണ്‍കുട്ടിയെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ (മൂന്ന്‌) ഹാജരാക്കിയിരുന്നു. അസ്വസ്‌ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നു തൂത്തുക്കുടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴിസൈയ്‌ക്കും അനുയായികള്‍ക്കുമെതിരേ വിദ്യാര്‍ഥിയുടെ പിതാവും പരാതി നല്‍കി. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നു പോലീസ്‌ വ്യക്‌തമാക്കി.

Ads by Google
Wednesday 05 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW